Connect with us
48 birthday
top banner (1)

Kerala

രുചിയിടം കെങ്കേമം; സംഘാടനം അതികേമം

Avatar

Published

on

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സദ്യാലയമായ രുചിയിടത്തിലെഅധ്യാപകരുടെ കലാപരിപാടികൾ അരങ്ങേറുന്നകലയിടം വേദി എംഎൽഎ പി സി വിഷ്ണുനാഥ് വേദിയിൽ മാജിക് കാണിച്ച് ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായി മാറുന്നത് രുചിയിടമാണ്. അതിവിപുലമായ ഭക്ഷണശാലയാണ് ചിന്നക്കട ക്രേവൺ എച്ച്എസ്എസിൽ പ്രവർത്തിക്കുന്നത്. ഒരേസമയം മൂവായിരത്തോളം ഭക്ഷണം കഴിക്കുവാൻ കഴിയുന്ന തരത്തിലാണ് പന്തലുകൾ ക്രമീകരിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ പ്രകൃതിരമണീയമായ 14 സ്ഥലങ്ങളുടെ പേരുകളാണ് ഓരോ നിരക്കും നൽകിയിരിക്കുന്നത്. ഒരു നിരയിൽ 200 സീറ്റുകളാണ് പരസ്പരം അഭിമുഖമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നത്. സലാമത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി എത്തിയിട്ടുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറ്റ് ചുമതലകൾ വഹിക്കുന്നവർക്കുമായാണ് ഭക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് ഇതിനായി ഭക്ഷണ കൂപ്പണുകളും നൽകിയിട്ടുണ്ട്. ഒരേസമയം നിരവധി വിദ്യാർത്ഥികൾ ഭക്ഷണശാലയിലേക്ക് എത്തുന്നുണ്ടെങ്കിലും യാതൊരുവിധ തിരക്കും രൂപപ്പെടാത്ത തരത്തിലാണ് സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നത്. ക്യൂ നിൽക്കുവാനുള്ള സാഹചര്യം പോലും ഇല്ലെന്നുതന്നെ പറയാം. ഒന്നാം ദിവസമായ ഇന്നലെ ഉച്ചയ്ക്ക് ഏകദേശം ഇരുപതിനായിരത്തോളം ഭക്ഷണം കഴിച്ചത്. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനാണ് ഭക്ഷണ സമിതിയുടെ ചുമതല. പി.സി വിഷ്ണുനാഥ്‌ എംഎൽഎയാണ് സമിതിയുടെ ചെയർമാൻ. ഭക്ഷണ സമിതിയുടെ മുഴുവൻ പ്രവർത്തനങ്ങൾക്കും എംഎൽഎ സജീവമായി തന്നെ രംഗത്തുമുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയാണ് പാചക സംഘത്തിന്റെ തലവൻ. 17 വർഷത്തോളമുള്ള അദ്ദേഹത്തിന്റെ പ്രവർത്തിപരിചയമാണ് പഴയിടത്തെ തന്നെ ഏൽപ്പിക്കുവാനുള്ള കാരണമായി മാറിയതെന്ന് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റും ഭക്ഷണ സമിതിയുടെ പ്രധാനിയുമായ അബ്ദുൽ മജീദ് പറഞ്ഞു. അധ്യാപകർ തന്നെയാണ് പൂർണ്ണമായും ഭക്ഷണ സമിതിയുടെ ഏകോപനം. ഭക്ഷണ കൂപ്പണുകൾ വിതരണം ചെയ്യുന്നത് മുതൽ വിളമ്പി നൽകുന്നതുവരെയും അധ്യാപകർ തന്നെ. ഇന്നലെ ഉച്ചയ്ക്ക് ഇലയിൽ വിഭവസമൃദ്ധമായ സദ്യയായിരുന്നു കുട്ടികൾക്കും അധ്യാപകർക്കുമായി ഒരുക്കിയിരുന്നത്. സാമ്പാറും പുളിശ്ശേരിയും പരിപ്പും ഒഴിച്ചുകറികളായി വന്നപ്പോൾ തൊടുകറികളായി അവിയലും തോരനും പച്ചടിയും കൂട്ടിന് പപ്പടവും ഉണ്ടായിരുന്നു. രുചികരമായ പാലട പായസവും ഇലയിൽ വിളമ്പി. പ്ലാസ്റ്റിക്കും പേപ്പറും പൂർണമായും ഒഴിവാക്കിയാണ് ഭക്ഷണ വിതരണം. സ്റ്റീൽ ഗ്ലാസ്സുകളാണ് വെള്ളം നൽകുന്നതിനായി ഉപയോഗിക്കുന്നത്. ഭക്ഷണം കഴിക്കുന്നവർ തന്നെ കഴിച്ചതിനുശേഷം ഇല പ്രത്യേകം തയ്യാറാക്കിയ ബോക്സുകളിൽ നിക്ഷേപിക്കണം. ഭക്ഷണം വിളമ്പുന്നതിന് അധ്യാപകർക്ക് സഹായത്തിനായി സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ട്. രുചിയിടത്തിലെ ‘കലയിട’മാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ഭക്ഷണം കഴിക്കുന്നതിനായി എത്തുന്നവർക്ക് രസകരമായ കലാപരിപാടികൾ ആസ്വദിക്കുന്നതിനുള്ള ഇടമാണ് കലയിടം. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും അടക്കം ആർക്കുവേണമെങ്കിലും ഈ വേദിയിൽ കലാപരിപാടികൾ അവതരിപ്പിക്കാം. നിരവധി പേരാണ് ഈ വേദിയിൽ അവരുടെ കലാപ്രകടനങ്ങൾ നടത്തുന്നത്. ഇതിന്റെയും ഏകോപനവും നിയന്ത്രണവും ഭക്ഷണസമിതി തന്നെ. ഭക്ഷണം കഴിക്കുന്നവർക്ക് വിവിധ നിർദ്ദേശങ്ങൾ നൽകുന്നതിനായി അനൗൺസ്മെന്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സംഘാടനത്തിലെ മികവും ഭക്ഷണത്തിന്റെ രുചിയും മേളയിലെ ഏറ്റവും കെങ്കേമമായി ഭക്ഷണശാലയെ മാറ്റിയിരിക്കുകയാണ്.

Advertisement
inner ad

Advertisement
inner ad

Kerala

കേരളത്തിലെ മദ്യനയ അഴിമതി, സിപിഎമ്മിന്റെ ഇലക്ട്രൽ ബോണ്ടാണെന്ന്; കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി

Published

on

കണ്ണൂർ: ഇലക്ട്രൽ ബോണ്ട് ഉപയോഗിച്ച് ബിജെപി സഹസ്രകോടികൾ പിരിച്ചെടുത്തതിനു സമാനമായി സിപിഎം കേരളത്തിൽ മദ്യനയം ഉപയോഗിച്ച് കോടികൾ പിരിച്ചെടുത്തെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. യാതൊരു മാനദണ്ഡവും പാലിക്കാതെ ടൂറിസം വകുപ്പ് ഹെറിറ്റേജ് ഹോട്ടലുകൾക്ക് ബാറുകൾ അനുവദിച്ചതിലും വലിയ അഴിമതി നടന്നിട്ടുണ്ട്. ഇവയെക്കുറിച്ച് അടിയന്തര അന്വേഷണത്തിനു സർക്കാർ തയാറാകണം.

തിരഞ്ഞെടുപ്പ് കാലത്ത് ബാർ ഉടമകളിൽനിന്ന് കോടികൾ ബലംപ്രയോഗിച്ച് പിരിച്ചെടുത്തെന്നും പണം നല്കാത്തവരെ കള്ളക്കേസിൽ കുടുക്കിയെന്നും ഏപ്രിൽ 12ന് മുഖ്യമന്ത്രിക്ക് ബാർ ഉടമകൾ പരാതി നല്കി. ഇതു തന്നെയാണ് ബിജെപി കേന്ദ്രത്തിൽ ചെയ്തത്. വൻകിട പദ്ധതികൾ വൻകിടക്കാർക്ക് ചുളുവിലയ്ക്ക് നൽകുകയും അതിന്റെ കമ്മീഷൻ ഇലക്ട്രൽ ബോണ്ടായി വാങ്ങുകയും വിസമ്മതിച്ചവർക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്കേസെടുക്കുകയുമാണ് അവിടെ ചെയ്തത്. മോദിയിൽനിന്ന് ശിഷ്യത്വം സ്വീകരിച്ച് പിണറായി വിജയൻ ഇവിടെ മദ്യനയത്തിൽ അതു നടപ്പാക്കിയെന്ന് സുധാകരൻ പറഞ്ഞു.

Advertisement
inner ad

തിരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാണ് കോടികൾ പിരിച്ചെടുത്തതെന്നു ബാറുടമകളുടെ പരാതിയിൽ പറയുന്നു. ഇതിന്മേൽ ഇതുവരെ അന്വേഷണമോ നടപടിയോ ഇല്ല. ബാർ ഉടമകളിൽനിന്ന് വീണ്ടും രണ്ടരലക്ഷം രൂപ വീതം പിരിക്കുന്നതു സംബന്ധിച്ചും അന്വേഷണമില്ല. ബാർ ഉടമകളുടെ യോഗത്തിൽനിന്ന് ശബ്ദസന്ദേശം എങ്ങനെ പുറത്തുപോയി എന്നതു മാത്രമാണ് അന്വേഷിക്കുന്നത്. ഇതൊന്നും അന്വേഷിക്കാത്തവരാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻവാട്ട്സ്ആപ് ഗ്രൂപ്പിൽ അംഗമാണെന്ന് പറഞ്ഞ് അന്വേഷണത്തിന് നോട്ടീസ് അയച്ചത്.

സത്യസന്ധമായ അന്വേഷണം നടന്നാൽ അതു കുടുംബത്തിലേക്കു നീളും എന്നതാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത്. എക്സൈസ് മന്ത്രിയെ നോക്കുകുത്തിയാക്കി ടൂറിസം മന്ത്രി നേരിട്ടാണ് മദ്യനയം തൂക്കിവിറ്റത്. ടൂറിസം മന്ത്രിയുടെ ഇടപെടലിൽ സഹികെട്ട് അവസാനം താനാണ് എക്സൈസ് മന്ത്രി എന്നുപോലും മന്ത്രി എം.ബി. രാജേഷിനു നിയമസഭയിൽ പറയേണ്ടി വന്നു. നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്ക് ടൂറിസം വകുപ്പ് ഹെറിറ്റേജ് പദവി നല്‌കി അവിടങ്ങളിൽ ബാറുകൾ അനുവദിക്കുന്നതാണ് മറ്റൊരു അഴിമതി. തമിഴ്‌നാട്ടിൽനിന്നും മറ്റും പുരാതന വീടുകൾ ഇളക്കികൊണ്ടുവന്നാണ് ഇവിടെ പല കെട്ടിടങ്ങളും ഹെറിറ്റേജ് പദവി നേടിയതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

Advertisement
inner ad
Continue Reading

Featured

കു​വൈ​ത്ത് ദുരന്തത്തിൽ ധ​ന​സ​ഹാ​യം പ്രഖ്യാ​പി​ച്ച് എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും

Published

on

തി​രു​വ​ന​ന്ത​പു​രം: കു​വൈ​ത്തിലെ ദുരന്തത്തിൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് വ്യ​വ​സാ​യി​ക​ളാ​യ എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ചു​ല​ക്ഷം രൂ​പ വീ​ത​വും ര​വി പി​ള്ള ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍​കും. ഇ​വ​ര്‍ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. നോ​ര്‍​ക്ക മു​ഖേ​ന​യാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​നും വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന പ്ര​ത്യേ​ക മ​ന്ത്രിസ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

Advertisement
inner ad
Continue Reading

Featured

കുവൈറ്റ് ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞു;12 പേർ ഗുരുതരാവസ്ഥയിൽ

Published

on

തിരുവനന്തപുരം: കുവൈറ്റിലെ ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞതായി നോർക്ക. 12 പേർ ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നുമാണ് നോർക്കയ്ക്ക് ലഭിച്ച വിവരം. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞതായും നോർക്ക അറിയിച്ചു. അതേസമയം, മരിച്ചവരിൽ 45 ഇന്ത്യക്കാർ ഉൾപ്പെട്ടതായി കുവൈത്ത് അധികൃതർ അറിയിച്ചു. 3 ഫിലിപ്പിനോ പൗരന്മാരും തിരിച്ചറിയാത്ത ഒരാളും അപകടത്തിൽ മരിച്ചതായി അധികൃതർ വ്യക്തമാക്കി.വിവിധ സംഘടനകൾ ചേർന്നുള്ള രക്ഷദൗത്യം പുരോഗമിച്ചു വരികയാണ്. പരിക്കേറ്റവർക്ക് പൂർണമായും ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായപ്പോൾ തൊഴിലാളികൾക്ക് പുറത്തിറങ്ങാനായില്ല. പ്രവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടണം. പ്രവാസികളുടെ താമസ സൗകര്യത്തിന് ദുരന്തം വലിയൊരു പാഠമാണെന്നും കെ.വി. അബ്ദുൽഖാദർ പറഞ്ഞു. അതിനിടെ, മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാൻ കുവൈറ്റ് അമീർ നിർദ്ദേശം നൽകി. ഇതിനായി കുവൈറ്റും സഹായം നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും കുവൈറ്റ് അമീർ ഉത്തരവിട്ടതായി കുവൈറ്റ് മാധ്യമങ്ങൾ അറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തിൽപ്പെട്ടവർക്ക് ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്ക്കും ഗ്ലോബൽ കോൺടാക്ട് സെൻ്ററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.

Continue Reading

Featured