ഇടതുപക്ഷക്കാരേക്കാൾ ഭേദം ഇസ്ലാമിക ഭീകരവാദികൾ

ഡൽഹി: ഇടതുപക്ഷക്കാരേക്കാൾ ഭേദവുംസത്യസന്ധതയും ഉളളവരാണ് ഇസ്ലാമിക ഭീകരവാദികളെന്ന തസ്ലീമ നസ്ലീന്റെ ട്വീറ്റ് ചർച്ചയാകുന്നു. ബം​ഗ്ലാദേശിലെ പ്രശസ്ത എഴുത്തുകാരിയാണ് തസ്ലീമ നസ്ലീർ. താലിബാനെ പിന്തുണക്കുന്ന ചില ഇടതുപക്ഷ രാഷ്ട്രീയക്കാർക്കെതിരായാണ് തസ്ലീമ ട്വീറ്റ് ചെയ്തിരിക്കുന്നത്. പല ഇടതുപക്ഷക്കാരും താലിബാനെ പിന്തുണയ്ക്കുന്നു. ചിലപ്പോൾ എനിക്ക് തോന്നും ഇടത് പക്ഷക്കാരേക്കാൾ സത്യസന്ധത ഉള്ളവർ ഇസ്ലാമിക ഭീകരവാദികളാണെന്ന്. ഇസ്ലാമിന് വേണ്ടി അമുസ്ലീങ്ങളെയും സ്ത്രീകളെയും കൊല്ലുമെന്ന് ഭീകരവാദികൾ പ്രഖ്യാപിക്കുന്നു. ഇടതുപക്ഷക്കാരാകട്ടെ, അവർ സ്ത്രീകളുടെ അവകാശങ്ങൾക്കും, ന്യൂനപക്ഷ അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്നവരെന്ന് പ്രഖ്യാപിക്കുന്നവരാണ്. എന്നാൽ, സ്ത്രീകളെയും അമുസ്ലീങ്ങളെയും വെറുക്കുന്ന ഇസ്ലാമിസ്റ്റുകളെ അവർ പിന്തുണയ്ക്കുന്നു’. ട്വീറ്റിനുപുറകേ തസ്ലീമക്കെതിരെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറേ കമന്റുകളാണ് ഇതിനോടകം അവരുടെ ട്വീറ്റിനു താഴെയായി വന്നുകൊണ്ടിരിക്കുന്നത്.

Related posts

Leave a Comment