സാഹിത്യ നൊബേല്‍ പുരസ്കാരത്തിനർഹനായി ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണ

സ്‌റ്റോക്ക്‌ഹോം: 2021ലെ സാഹിത്യ നൊബേൽ പുരസ്കാരം ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൾറസാക്ക് ഗുർണയ്ക്ക്. കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാർഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആർദ്രവുമായ അനുഭാവമാണ് പുരസ്‌കാര ലബ്ധിക്ക് കാരണമെന്ന് നൊബേൽ ജൂറി അഭിപ്രായപ്പെട്ടു. സ്വർണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും അടങ്ങുന്നതാണ് പുരസ്കാരം.

2005ലെ ബുക്കർ പ്രൈസിനും വൈറ്റ്‌ബ്രെഡ് പ്രൈസിനും നാമനിർദേശം ചെയ്യപ്പെട്ട എഴുത്തുകാരനാണ് അബ്ദുൾറസാഖ് ഗുർണ. അബ്ദുൾ റസാഖ് ഗുർണ യു കെയിലാണ് താമസിക്കുന്നത്. പാരഡൈസ് ആണ് അബ്ദുൾറസാഖിൻറെ വിഖ്യാതകൃതി. ഡെസേർഷൻ, ബൈ ദി സീ എന്നിവയാണ് മറ്റ് പ്രമുഖ കൃതികൾ. 21ാം വയസ്സിൽ എഴുതാൻ ആരംഭിച്ച ഇദ്ദേഹം 10 നോവലുകളും അസംഖ്യം ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ടാൻസാനിയയിലെ സാൻസിബറിൽ ജനിച്ച ഗുർണ 1968ൽ അഭയർഥിയായാണ് ഇംഗ്ലണ്ടിലെത്തുന്നത്. പിന്നീട് ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി. കെൻറ് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു അദ്ദേഹം. ആഫ്രിക്കൻ രചനകളെക്കുറിച്ച്‌ നിരവധി ലേഖനങ്ങൾ രചിച്ചിട്ടുണ്ട്. പോസ്റ്റ് കൊളോണിയൽ രചനകളെ കുറിച്ചാണ് കൂടുതൽ പഠനങ്ങൾ നടത്തിയത്.

Related posts

Leave a Comment