പുഴയോരം പാര്‍ക്കില്‍ യൂത്ത് ലീഗ് തണല്‍ വിരിക്കുന്നു

മലപ്പുറം: പരപ്പനങ്ങാടി റോഡില്‍ ഹാജിയാര്‍പള്ളി കോല്‍മണ്ണ പ്രദേശത്തെ കേന്ദ്രീകരിച്ച് നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന പുഴയോരം പാര്‍ക്കില്‍ കോല്‍മണ്ണ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തണല്‍മരങ്ങള്‍ നടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 400 മീറ്റര്‍ നീളത്തില്‍ സവാരി കാര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ വാക്ക് വേ, പുഴയോരത്ത് സൗന്ദര്യവല്ക്കരണം തുടങ്ങിയ പദ്ധതികളാണ് പരപ്പനങ്ങാടി റോഡില്‍ ഹാജിയാര്‍പള്ളി കോല്‍മണ്ണ പ്രദേശത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നത്. പാര്‍ക്കില്‍ കോല്‍മണ്ണ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്ന തണല്‍ മരങ്ങളുടെ നടിയില്‍ ഉല്‍ഘാടനം പി ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, മുനിസിപ്പല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സുബൈര്‍ മൂഴിക്കല്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ പരി അബ്ദുല്‍ ഹമീദ്, സജീര്‍ കളപ്പാടന്‍, മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ കെ ഹക്കീം, എ പി നജ്മുദ്ധീന്‍,അബ്ദുല്‍ അസീസ് സി എച്ച് ,അനസ് തിരിക്കോട്ടില്‍, ലത്തീഫ് മുസ്ലിയാര്‍, മുനവ്വര്‍ സി എച്ച്, അനസ് എന്‍.എം,ഉവൈസ് എന്‍ എം, ജുനൈദ് സി എച്ച്, സാദിഖലി സി എച്ച് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment