തമിഴ്നാട്ടില്‍ നിപ വൈറസ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം

ചെന്നൈ: തമിഴ്നാട്ടിൽ നിപ വൈറസ് സ്ഥിരീകരിച്ചെന്ന വാർത്ത നിഷേധിച്ച് കോയമ്പത്തൂർ ജില്ലാ ഭരണകൂടം. കോയമ്പത്തൂരിൽ നിപ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കളക്ടർ രംഗത്തെത്തിയത്.കേരളവുമായി അതിർത്തി പങ്കിടുന്ന അയൽ സംസ്ഥാനമാണ് തമിഴ്‌നാട്. അതുകൊണ്ട് തന്നെ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തിയിൽ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ജിഎസ് സമീരൻ അറിയിച്ചു. പനി ബാധിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ ആൾക്ക് നിപ സ്ഥിരീകരിച്ചെന്നായിരുന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.

അതേസമയം സംസ്ഥാനത്ത് നിപ ബാധിച്ച് പന്ത്രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ ആടുകളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചു. കാട്ടുപന്നികളുടെയും വവ്വാലുകളുടെയും സാംപിളുകൾ ശേഖരിച്ച് ഇവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരിച്ച കുട്ടിയുമായി സമ്പർക്കപ്പട്ടികയിലുള്ള 251 പേരെ നിരീക്ഷണത്തിലാക്കി. ഇതിൽ 32 പേർ ഹൈറിസ്‌ക്ക് വിഭാഗത്തിലാണ്.

Related posts

Leave a Comment