Connect with us
48 birthday
top banner (1)

chennai

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തം: സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയെന്ന് നടന്‍ വിജയ്

Avatar

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ 35 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി നടനും തമിഴ്‌നാട് വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമെന്ന് എക്‌സിലൂടെ പ്രതികരിച്ചു. പാര്‍ട്ടിയുടെ ഒഫീഷ്യല്‍ അക്കൗണ്ടിലാണ് വിജയ് സര്‍ക്കാറിനെ വിമര്‍ശിച്ചത്.
കള്ളകുറിച്ചി ജില്ലയിലെ കരുണാപുരം പ്രദേശത്ത് വ്യാജമദ്യം കഴിച്ച് 35-ലധികം പേര്‍ മരിച്ചെന്ന വാര്‍ത്ത അങ്ങേയറ്റം ദു:ഖകരമാണ്. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. രോഗബാധിതരും ചികിത്സയില്‍ കഴിയുന്നവരും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു.

കഴിഞ്ഞ വര്‍ഷവും ഇതുപോലൊരു സംഭവത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. സര്‍ക്കാര്‍ ഭരണസംവിധാനത്തിന്റെ അനാസ്ഥയാണ് ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായത് എന്നത് വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.’ – തമിഴ്‌നാട് വെട്രി കഴകം അധ്യക്ഷന്‍ എക്‌സില്‍ കുറിച്ചു.

Advertisement
inner ad

ബുധനാഴ്ച കള്ളക്കുറിച്ചിയിലെ കരുണാപുരത്താണ് വിഷമദ്യദുരന്തമുണ്ടായത്. പാക്കറ്റുകളിലെത്തിച്ച വിഷമദ്യം കഴിച്ചാണ് ആളുകള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, കണ്ണുകളില്‍ പ്രശ്‌നം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കള്ളക്കുറിച്ചി, സേലം, വില്ലുപുരം, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാജ മദ്യം വിറ്റ ഗോവിന്ദ്‌രാജ് എന്ന കണ്ണുക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും 200 ലിറ്റര്‍ മദ്യം പൊലീസ് പിടിച്ചെടുത്തു. പരിശോധനയില്‍ മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. 74 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.

Advertisement
inner ad

കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തം ഞെട്ടിക്കുന്നതാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. ദുരന്തം തടയുന്നതില്‍ പരാജയപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. വിഷമദ്യദുരന്തത്തെ കുറിച്ച് പൊതുജനങ്ങള്‍ വിവരം നല്‍കിയാല്‍ അതിലും ഉടന്‍ നടപടിയുണ്ടാകുമെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

പഴകിയ എണ്ണ രാസവസ്തു ഉപയോഗിച്ച് ശുദ്ധീകരിച്ച് പാചകം; തൂത്തുക്കുടിയിലെ കെഎഫ്‌സി അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷാ വകുപ്പ്

Published

on

തൂത്തുക്കൂടി: ലോകപ്രശസ്ത അമേരിക്കൻ റെസ്റ്റോറൻന്റായ കെഎഫ്‌സിയുടെ ഔട്ട്ലെറ്റ് അടച്ചുപൂട്ടി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പ്. തൂത്തുക്കുടി ജില്ലയിലെ കെഎഫ്സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. പഴയ പാചക എണ്ണ ശുദ്ധീകരിക്കുന്നതിന് മഗ്നീഷ്യം സിലിക്കേറ്റ്-സിന്തറ്റിക് എന്ന രാസവസ്തു ചേർത്തതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കെഎഫ്സി റസ്റ്റോറന്റിൽ നിന്ന് 18 കിലോ മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക്, 45 ലിറ്റർ പഴകിയ പാചക എണ്ണ എന്നിവ പിടികൂടുകയും റസ്റ്റോറന്റിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. വിവിധ പാനിപൂരി സ്റ്റാളുകളിൽ കൃത്രിമ കളറിംഗ് ഉപയോഗിക്കുന്നുണ്ടെന്ന പരാതിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയായിരുന്നു. അതിനിടെയാണ് കെഎഫ്സിയിലെ തട്ടിപ്പ് കണ്ടെത്തിയത്.അതേ സമയം വിഷയത്തിൽ വിശദീകരണവുമായി കെഎഫ്സി രംഗത്തെത്തിയിട്ടുണ്ട്. പാചകം ചെയ്യുന്നതിന് ശാസ്ത്രീയമായ രീതികളും അന്താരാഷ്ട്ര നിലവാരവും പാലിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് കെഎഫ്സി ഇന്ത്യ വ്യക്തമാക്കി. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ അംഗീകൃത വിതരണക്കാരിൽ നിന്നാണ് വാങ്ങുന്നതെന്നും കെഎഫ്സി വ്യക്തമാക്കി. എഫ്എസ്എസ്എഐ മാനദണ്ഡങ്ങൾ അനുസരിച്ച്, മാരിനേറ്റ് ചെയ്ത ചിക്കൻ ഉൾപ്പെടെ എല്ലാ കെഎഫ്സി ചിക്കനും പാകം ചെയ്ത ശേഷം കഴിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. നിലവിലെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുന്നതിന് അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണെന്നും കെഎഫ്സി വ്യക്തമാക്കി.

ലാബിൽ നിർമ്മിക്കുന്ന ഒരു തരം രാസ പദാർത്ഥമാണ് മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക് . ഇത് വെളുത്തതും മണമില്ലാത്തതും നേർത്തതുമായ പൊടിയാണ്, ഇത് വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കും. പല മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉണ്ടാക്കാനും ഭക്ഷണ സാധനങ്ങൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനും ഇത് ഉപയോഗിക്കുന്നു. ജലത്തെ ആഗിരണം ചെയ്യുന്നതും ആൻറാസിഡ് ഗുണങ്ങളുള്ളതുമാണ് മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക്. ഇതിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഇന്ത്യയിൽ മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക് നിരോധിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

chennai

ആളുകള്‍ക്ക് നീറ്റ് പരീക്ഷയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: വിജയ്

Published

on

ചെന്നൈ: നീറ്റ് പരീക്ഷ വിദ്യാര്‍ഥി വിരുദ്ധമാണെന്നും, വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ആളുകള്‍ക്ക് നീറ്റ് പരീക്ഷയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും നിയമസഭയില്‍ പാസാക്കിയ പ്രമേയം പിന്തുണക്കുന്നുവെന്നും പാര്‍ട്ടി പരിപാടിക്കിടെ വിജയ് പറഞ്ഞു. സംസ്ഥാനത്ത് നീറ്റ് ക്രമക്കേടിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് വിജയ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Advertisement
inner ad

”സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍.സി.ഇ.ആര്‍.ടി സിലബസ് അനുസരിച്ചുള്ള പരീക്ഷ നടത്തുന്നത് എങ്ങനെ ശരിയാകും ഗ്രാമപ്രദേശങ്ങളില്‍നിന്ന് ഉള്‍പ്പെടെ വൈദ്യശാസ്ത്രം പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഇത് തിരിച്ചടിയാകും. ഇപ്പോള്‍ നടന്ന ക്രമക്കേടോടെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നീറ്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

പരീക്ഷ റദ്ദാക്കുകയാണ് ഇതിന് ഉടനെ ചെയ്യാവുന്ന പരിഹാരം. പരീക്ഷയെ എതിര്‍ത്തുകൊണ്ട് നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ പൂര്‍ണമായി പിന്തുണക്കുന്നു. ദീര്‍ഘകാല പരിഹാരമെന്ന നിലക്ക് വിദ്യാഭ്യാസത്തെ കണ്‍കറന്റ് ലിസ്റ്റില്‍നിന്ന് മാറ്റി സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണം. സമ്മര്‍ദമില്ലാതെ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം” -വിജയ് പറഞ്ഞു.

Advertisement
inner ad
Continue Reading

chennai

ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലേക്ക് വന്ന കല്ലട ബസ് തമിഴ്‌നാട് ആര്‍ടിഒ തടഞ്ഞു

Published

on

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ വീണ്ടും അന്തര്‍ സംസ്ഥാന ബസ് തടഞ്ഞു. ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലേക്ക് വന്ന കല്ലട ബസ് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇന്ന് പുലര്‍ച്ചെ 5.30 ന് കോയമ്പത്തൂര്‍ വെച്ചാണ് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കല്ലട ബസ് തടഞ്ഞത്.

ചെന്നൈയില്‍ നിന്നും യാത്രക്കാരെ കയറ്റി എന്ന് പറഞ്ഞാണ് ബസ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരെ വഴിയില്‍ ഇറക്കി വിട്ടു. പകരം സംവിധാനം ഏര്‍പ്പാടാക്കിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുവന്നത്. തമിഴ്‌നാടിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത ബസുകള്‍ അധിക നികുതി അടക്കണം എന്നാവശ്യപ്പെട്ട് നേരത്തെയും ഉദ്യോഗസ്ഥര്‍ ബസുകള്‍ തടഞ്ഞിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ പിന്നീട് ഇളവ് നല്‍കുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured