കേരളത്തിലേക്ക് പൊതുഗതാഗത സർവീസുകൾ ആരംഭിച്ചു തമിഴ്നാട് ; കെഎസ്‌ആർടിസി ബസുകളും ചെന്നൈയിൽ നിന്നടക്കമുള്ള സ്വകാര്യ ബസുകളും ഇന്നുമുതൽ കേരളത്തിലേയ്ക്ക് സർവീസ് തുടങ്ങി

തിരുവനന്തപുരം – നാഗർകോവിൽ, പാലക്കാട് – കോയമ്ബത്തൂർ സർവീസുകളും കൊട്ടാരക്കര, എറണാകുളം, കോട്ടയം മേഖലകളിൽ നിന്നുള്ള സംസ്ഥാനാന്തര ബസുകളും ഇന്ന് ഓടിത്തുടങ്ങി.പാലക്കാടു നിന്ന് കോയമ്ബത്തൂരിലേക്കാകും ആദ്യ സർവ്വീസ്. മണ്ഡല കാലത്ത് കെഎസ്‌ആർടിസി തമിഴ്നാട്ടിലേക്കു പ്രത്യേകമായി നടത്തിയിരുന്ന 69 സർവീസുകളും പുനരാരംഭിക്കുമെന്നു കേരള ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.അയൽ സംസ്ഥാനങ്ങളായ ആന്ധ്രയിലേക്കും കർണാടകയിലേക്കും ബസ് സർവീസുകൾ ഉണ്ടായിരുന്നെങ്കിലും കേരളത്തിലേക്കും തമിഴ്നാട്ടിലേക്ക് തിരിച്ചും ബസ് സർവീസുകൾ ഉണ്ടായിരുന്നില്ല. കേരളത്തിലെ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

Related posts

Leave a Comment