‘നമ്മൈ കാക്കും 48’ ;റോഡപകടങ്ങളിപ്പെടുന്നവർക്ക് സഹായഹസ്തവുമായി തമിഴ്നാട് സർക്കാർ

ചെന്നൈ : റോഡപകടങ്ങളിപ്പെടുന്നവർക്ക് സഹായഹസ്തവുമായി തമിഴ്നാട് സർക്കാർ. അപകടത്തിപ്പെടുന്നവർക്ക് ആദ്യ 48 മണിക്കൂർ സൗജന്യ ചികിത്സ നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. ‘നമ്മൈ കാക്കും 48’ പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം നടപ്പിലാക്കുന്നത്. റോഡ് സുരക്ഷ ജനകീയമാക്കിയാണ് ലക്ഷ്യമെന്നും ഇതിനായി സ്‌കൂളുകൾ, കോളേജുകൾ, സർക്കാരിതര സംഘടനകൾ എൻജിഒകൾ, എന്നിവയിൽ നിന്നുള്ള വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.വ്യാഴാഴ്ച സെക്രട്ടേറിയറ്റിൽ ക്യാബിനറ്റ് മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിൽ, റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പൊലീസിനും മറ്റ് പൊതുജനങ്ങൾക്കും പ്രഥമശുശ്രൂഷ പരിശീലനം നൽകുക, അപകടങ്ങൾ തടയാൻ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുക തുടങ്ങി സംസ്ഥാനത്ത് നടപ്പാക്കേണ്ട നടപടികളെക്കുറിച്ച് സ്റ്റാലിൻ ചർച്ച ചെയ്തു

81 ജീവൻ രക്ഷാ നടപടിക്രമങ്ങൾക്കായി ഒരാൾക്ക് ഒരു ലക്ഷം രൂപ വരെ സംസ്ഥാനം പരിരക്ഷ നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്കും ഈ പരിരക്ഷയുണ്ടാകും. 609 ആശുപത്രികൾ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടത്തിനായി 50 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയത്. ഒരു വർഷത്തേക്ക് പദ്ധതി നടപ്പിലാക്കിയ ശേഷം പിന്നീട് മുഖ്യമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തും. അടിയന്തര മെഡിക്കൽ സേവനങ്ങൾക്കായി സംസ്ഥാനം നിയമനിർമ്മാണം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചെർത്തു .

Related posts

Leave a Comment