Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

chennai

കടുപ്പിച്ച് സുപ്രീംകോടതി; കെ പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച്‌ തമിഴ്‌നാട് ഗവര്‍ണര്‍

Avatar

Published

on

ചെന്നൈ: സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെ കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച്‌ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. ഉച്ചകഴിഞ്ഞ് 3.30 ന് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ. പൊന്മുടിയെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതില്‍ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് അന്ത്യശാസനം നല്‍കിയത്. ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.തീരുമാനം ഗവര്‍ണര്‍ അറ്റോർണി ജനറല്‍ മുഖേന കോടതിയെ അറിയിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊന്മുടിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഗവർണർക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ശിക്ഷ നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് മാത്രമാണ് തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ആവശ്യം ഗവർണർ ആർഎൻ രവി തള്ളിയത്.

Advertisement
inner ad

പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്‍കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനെ എതിര്‍ത്ത ഗവര്‍ണറുടെ നിലപാടിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൊന്മുടി കുറ്റക്കാരനെന്ന വിധി കോടതി സ്‌റ്റേ ചെയ്തതാണ്. ഗവര്‍ണര്‍ സുപ്രീംകോടതിയെയാണ് ധിക്കരിച്ചിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.

Advertisement
inner ad

chennai

പ്രായപൂർത്തിയായ വ്യക്തികൾ ആരുടെ കൂടെ കഴിയണം എന്ന് ഉത്തരവിടാൻ കഴിയില്ല: മദ്രാസ് ഹൈക്കോടതി

Published

on

ചെന്നൈ: നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തിടത്തോളം പ്രായപൂർത്തിയായ വ്യക്തികൾ ആരുടെ കൂടെ കഴിയണം എന്ന് ഉത്തരവിടാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്വന്തം മകളെ സ്വാധീനിക്കാൻ അമ്മയ്ക്കു കഴിയുന്നില്ലെങ്കിൽ കോടതിക്ക് എങ്ങനെ കഴിയുമെന്ന് ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യനും ജസ്റ്റിസ് വി ശിവജ്ഞാനവുമടങ്ങുന്ന ബെഞ്ച് ചോദിച്ചു.

കള്ളക്കുറിച്ചി അതിപ്പാക്കം സ്വദേശിയായ എ വാനതു നച്ചത്തിരം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ മകൾ ആരോഗ്യ അനിത (35) കന്യാസ്ത്രീയാകാൻ തീരുമാനിക്കുകയും മഠത്തിൽനിന്നു കൊണ്ടുതന്നെ അധ്യാപികയായി ജോലിനോക്കുകയും ചെയ്യുകയായിരുന്നെന്ന് ഹർജിയിൽ പറയുന്നു. അതിനിടെ ശിവദിനകരൻ എന്ന രാഷ്ട്രീയ നേതാവ് മകളെ വശീകരിക്കുകയും വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. വിവാഹിതനായ ഇയാൾ മകളെ ബന്ദിയാക്കിവെച്ചിരിക്കുകയാണെന്നും മകളെ വിട്ടുകിട്ടണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

Advertisement
inner ad

എന്നാൽ, കോടതിയിൽ ഹാജരായ ആരോഗ്യ അനിത ഇതെല്ലാം നിഷേധിച്ചു. ശിവദിനകരനെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് അവർ പറഞ്ഞു. അമ്മ തന്നെ നിരന്തരം പിന്തുടരുകയാണെന്നും കൊല്ലാൻപോലും ശ്രമിച്ചെന്നും അവർ പറഞ്ഞു. അമ്മയുടെ മനോവിഷമം മനസ്സിലാക്കാനാവുമെങ്കിലും മുതിർന്ന ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടരുതെന്ന നിർദേശത്തോടെ ഹേബിയസ് കോർപ്പസ് ഹർജി കോടതി തള്ളി.

Advertisement
inner ad
Continue Reading

chennai

ലേഡീസ് ഹോസ്റ്റലിൽ തീപിടുത്തത്തിൽ രണ്ട് മരണം

Published

on

മധുര: തമിഴ്നാട്ടിലെ മധുരയില്‍ വനിതാ ഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ പരിമള, ശരണ്യ എന്നിവരാണ് മരിച്ചത്. ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെരിയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കത്രപ്പാളയത്തുള്ള ഹോസ്റ്റലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് തീപിടുത്തം ഉണ്ടായത്. അഗ്‌നിശമന സേനയെത്തി തീ കെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ ചികിത്സയിലാണ്.

Continue Reading

chennai

മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു

Published

on

ചെന്നൈ: മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. തമിഴ്‌നാട്ടിലെ ധർമപുരി കീഴ്മൊരപ്പൂർ ഗ്രാമത്തിലാണ് സംഭവം. വീടിനു സമീപത്തു വെച്ച വിവസ്ത്രയാക്കിയതിനു ശേഷം സമീപത്തെ കാട്ടിനുള്ളിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ ഭാഗത്തുനിന്നുമാണ് ഇങ്ങനെ ഒരു അതിക്രമം നടത്തിയത്.

യുവതിയും യുവാവും ചെറുപ്പം മുതലേ പ്രണയത്തിലായിരുന്നു. യുവതിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. വിവാഹത്തിന് വീട്ടുകാർ എതിർത്തതോടെ ഇരുവരും ഒളിച്ചോടുകയായിരുന്നു. യുവാവിന്റെ വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നില്ല ഇരുവരും ഒളിച്ചോടിയത്. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് യുവാവിന്റെ വീട്ടിലെത്തി പിതാവിനെ ക്രൂരമായി മർദിക്കുകയും അത് തടയാനെത്തിയ മാതാവിനെ വിവസ്ത്രയാക്കുകയും സമീത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ആദ്യം കേസെടുക്കാൻ തയ്യാറാകാതിരുന്ന പോലീസ് പിന്നീടാണ് യുവതിയുടെ പിതാവിനെയും മാതാവിനെയും ഉൾപ്പെടുത്തി 20 പേർക്കെതിരെ കേസെടുത്തത്. എന്നാൽ സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Advertisement
inner ad
Continue Reading

Featured