Connect with us
48 birthday
top banner (1)

chennai

വിജയ്ക്ക് മുന്നറിയിപ്പുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍

Avatar

Published

on

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്ക് മുന്നറിയിപ്പുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. 2026 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര് എതിരെ നിന്നാലും ഡിഎംകെ മാത്രമേ വിജയിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 27ന് തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ ഡിഎംകെയെയും ബിജെപിയെയും വിജയ് പരോക്ഷമായി വിമര്‍ശിച്ചിരുന്നു. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന ഒരു കൂട്ടരും കുടുംബമായി തമിഴ്‌നാടിനെ കൊള്ളയടിക്കുന്നവരുമാണ് ടിവികെയുടെ എതിരാളികളെന്നായിരുന്നു പരാമര്‍ശം. എ ടീം – ബി ടീം ആരോപണങ്ങള്‍ ഉന്നയിച്ച് തങ്ങളെ താഴെയിറക്കാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

Advertisement
inner ad

അന്നുമുതല്‍, തമിഴ്നാട്ടിലെ നേതാക്കള്‍, പ്രത്യേകിച്ച് ഡിഎംകെയില്‍ നിന്നുള്ളവര്‍ വിജയ്യുടെ പ്രസംഗത്തിന് മറുപടി നല്‍കിക്കൊണ്ടേയിരുന്നു. ”നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങളെ എതിര്‍ക്കാന്‍ ആര് തീരുമാനിച്ചാലും അവര്‍ ഏത് സഖ്യമുണ്ടാക്കിയാലും ഏത് ദിശയില്‍ നിന്ന് വന്നാലും അത് ഡല്‍ഹിയായാലും പ്രാദേശികമായാലും ഡിഎംകെ വിജയിക്കും” ഉദയനിധി പറഞ്ഞു. വിജയുമായി ദീര്‍ഘകാല സൗഹൃദമുള്ള ഉദയനിധി ടിവികെ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ”വര്‍ഷങ്ങളായി വിജയ് എന്റെ സുഹൃത്താണ്. കുട്ടിക്കാലം മുതലെ അറിയാം. എന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ സിനിമയില്‍ അദ്ദേഹത്തെ അവതരിപ്പിച്ചു. ഈ പുതിയ സംരംഭത്തില്‍ അദ്ദേഹം വിജയിക്കട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു” ഉദയനിധി കൂട്ടിച്ചേര്‍ത്തു.

വിജയുടെ രാഷ്ട്രീയ പ്രസംഗത്തിന് ശേഷം അതിനോടുള്ള പ്രതികരണങ്ങള്‍ വ്യത്യസ്തമായിരുന്നു. കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം അതിനെ പ്രത്യയശാസ്ത്രങ്ങളുടെ മിശ്രിതമാണെന്നാണ് വിശേഷിപ്പിച്ചത്. ടിവികെ ഡിഎംകെയുടെ വോട്ട് ഷെയറിനെ ബാധിക്കില്ലെന്ന് മകന്‍ കാര്‍ത്തി ചിദംബരവും പറഞ്ഞു. തമിഴ്നാട് നിയമസഭാ സ്പീക്കര്‍ എം. അപ്പാവു ആകട്ടെ ബിജെപിക്ക് വേണ്ടിയുള്ള രജനികാന്തിന്റെ പകരക്കാരനാണ് വിജയ് എന്നാണ് പറഞ്ഞത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

ദിണ്ഡിഗൽ ആശുപത്രിയിലെ തീപിടുത്തം; ചികിത്സയിൽ കഴിയുന്നത് 30 പേർ

Published

on

ചെന്നൈ: തമിഴ്‌നാട് ദിണ്ഡിഗലിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 30 പേർ പരുക്കേറ്റ് ചികത്സയിൽ കഴിയുകയാണ്. 3 പേരുടെ നില ഗുരുതരമാണ്. ഷോർട്ട് സർക്യൂട്ടിന് കാരണം തീപിടുത്തമാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 3 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖാപിച്ചു.

ഇന്നലെ രാത്രി 9.45 ന് ഉണ്ടായ തീപിടുത്തത്തിൽ ഏഴ് പേരാണ് മരിച്ചത്. ആശുപത്രിയിലെ നാല് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. പെട്ടന്ന് തന്നെ രണ്ടാം നിലയിലേക്ക് തീ പടർന്നു. നൂറ്റിയിരുപതോളം പേരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. താഴത്തെ നിലയിലുണ്ടായിരുന്ന 6 പേരും ലിഫ്റ്റിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരനുമാണ് മരിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെ ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു. പൊള്ളലേറ്റവരേയും ശ്വാസതടസ്സമുണ്ടായവരേയുമാണ് ദിൻഡിഗൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രിയിൽ ഫയർ അലാർമിങ് സിസ്റ്റം ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

chennai

അദാനിയുമായി ഒരു ബന്ധവുമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

Published

on

ചെന്നൈ: ഗൗതം അദാനിയുമായി ഒരു ബന്ധവുമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അദാനി വിഷയത്തില്‍ ബിജെപി സംയുക്ത പാര്‍ലമെന്റ് സമിതി(ജെപിസി) അന്വേഷണത്തിന് ഒരുക്കമാണോയെന്ന് അദ്ദേഹം ചോദിച്ചു.

ബിജെപി ഘടകകക്ഷിയായ പട്ടാളി മക്കള്‍ കച്ചി(പിഎംകെ) എംഎല്‍എ ജി.കെ മണി നിയമസഭയില്‍ ഉയര്‍ത്തിയ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഎംകെയും ബിജെപിയും വ്യാജപ്രചാരണം നടത്തുകയാണ്. അവര്‍ പറയുന്ന വ്യവസായിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. വിഷയത്തെ കുറിച്ചു വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി വിശദീകരിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. അദാനിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം വിഷയത്തില്‍ ജെപിസി അന്വേഷണത്തിന് ഒരുക്കമാണോ എന്ന് ബിജെപിയെയും പിഎംകെയെയും വെല്ലുവിളിക്കുകയും ചെയ്തു.

Advertisement
inner ad

അദാനിക്കെതിരെ യുഎസില്‍ നടക്കുന്ന അഴിമതിക്കേസ് ഗുരുതരമായ വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് പിഎംകെ നേതാവ് വിഷയം തമിഴ്നാട് നിയമസഭയില്‍ ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇത് പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും നിയമസഭയിലും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും തമിഴ്നാട് സ്പീക്കര്‍ എം. അപ്പാവു വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ ചെന്നൈയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ അദാനി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍, സ്റ്റാലിന്‍ അദാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മന്ത്രി സെന്തില്‍ ബാലാജി പ്രതികരിച്ചു. അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള കരാറുമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Advertisement
inner ad
Continue Reading

chennai

രാത്രി പട്രോളിങ്ങിനിടെ പോലീസ് അസിസ്റ്റന്റ് കമ്മിഷണർ പുഷ്പ-2 കാണാൻപോയി, കയ്യോടെ പിടികൂടി കമ്മിഷണർ

Published

on

ചെന്നൈ: രാത്രി പട്രോളിങ്ങിനിടെ അല്ലു അർജുന്റെ പുതിയ ചിത്രം പുഷ്പ-2 കാണാൻപോയ പോലീസ് അസിസ്റ്റന്റ് കമ്മിഷണറെ കമ്മിഷണർ കയ്യോടെ പിടികൂടി. തിരുനെല്‍വേലി സിറ്റി പോലീസ് കമ്മിഷണറുടെ താത്കാലിക ചുമതലവഹിക്കുന്ന പി. മൂർത്തിയാണ് അസിസ്റ്റന്റ് കമ്മിഷണറുടെ കള്ളക്കളി പിടിച്ചത്. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വർധിച്ചതോടെയാണ് രാത്രി പട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചത്. ഇതുപ്രകാരം നാല് വനിതാ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെ കഴിഞ്ഞരാത്രിയില്‍ പട്രോളിങ് നടത്താൻ നിയോഗിച്ചു. ഇവരുടെ മേല്‍നോട്ടത്തിനായി അസി.കമ്മിഷണറെയും നിയോഗിച്ചു.

രാത്രി 11.30-ഓടെ പട്രോളിങ് സംബന്ധിച്ച നടപടികളെക്കുറിച്ച്‌ അന്വേഷിക്കാൻ കമ്മിഷണർ വയർലെസിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അസി.കമ്മിഷണറെ ലൈനില്‍ കിട്ടിയില്ല. ഇതിനിടെ അദ്ദേഹം സിനിമ കാണാൻ പോയെന്ന വിവരം ലഭിച്ചു.കമ്മിഷണർ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ നഗരത്തിലൊരു പ്രശ്നം നടന്നുവെന്നും അവിടെ നില്‍ക്കുകയാണെന്നും അറിയിച്ചു. അവിടെത്തന്നെ നില്‍ക്കാനും താൻ നേരിട്ട് വരാമെന്നും കമ്മിഷണർ പറഞ്ഞു. ഇതോടെ അസിസ്റ്റന്റ് കമ്മിഷണർ സത്യം വെളിപ്പെടുത്തുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured