chennai
അദാനിയുമായി ഒരു ബന്ധവുമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍
ചെന്നൈ: ഗൗതം അദാനിയുമായി ഒരു ബന്ധവുമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അദാനി വിഷയത്തില്‍ ബിജെപി സംയുക്ത പാര്‍ലമെന്റ് സമിതി(ജെപിസി) അന്വേഷണത്തിന് ഒരുക്കമാണോയെന്ന് അദ്ദേഹം ചോദിച്ചു.
ബിജെപി ഘടകകക്ഷിയായ പട്ടാളി മക്കള്‍ കച്ചി(പിഎംകെ) എംഎല്‍എ ജി.കെ മണി നിയമസഭയില്‍ ഉയര്‍ത്തിയ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഎംകെയും ബിജെപിയും വ്യാജപ്രചാരണം നടത്തുകയാണ്. അവര്‍ പറയുന്ന വ്യവസായിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. വിഷയത്തെ കുറിച്ചു വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി വിശദീകരിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. അദാനിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം വിഷയത്തില്‍ ജെപിസി അന്വേഷണത്തിന് ഒരുക്കമാണോ എന്ന് ബിജെപിയെയും പിഎംകെയെയും വെല്ലുവിളിക്കുകയും ചെയ്തു.
അദാനിക്കെതിരെ യുഎസില്‍ നടക്കുന്ന അഴിമതിക്കേസ് ഗുരുതരമായ വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് പിഎംകെ നേതാവ് വിഷയം തമിഴ്നാട് നിയമസഭയില്‍ ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇത് പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും നിയമസഭയിലും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും തമിഴ്നാട് സ്പീക്കര്‍ എം. അപ്പാവു വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ ചെന്നൈയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ അദാനി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍, സ്റ്റാലിന്‍ അദാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മന്ത്രി സെന്തില്‍ ബാലാജി പ്രതികരിച്ചു. അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള കരാറുമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി
chennai
മധുരയിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം
മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ് മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം.
chennai
വില്ലുപുരം- പുതുച്ചേരി എക്‌സ്പ്രസിന്റെ അഞ്ച് ബോഗികള്‍ പാളം തെറ്റി
ചെന്നൈ: പുതുച്ചേരിയിലേയ്ക്ക് യാത്രതിരിച്ച വില്ലുപുരം- പുതുച്ചേരിഎക്‌സ്പ്രസിന്റെ അഞ്ച് കോച്ചുകള്‍ പാളംതെറ്റി. വില്ലുപുരം റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.
മുഴുവന്‍ യാത്രികരേയും സുരക്ഷിതമായി ട്രെയിനില്‍ നിന്ന് പുറത്തിറക്കിയെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റട്ടില്ല. അപകടത്തിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണത്തിന് ശേഷമേ അപകടകാരണമെന്തെന്ന് വ്യക്തമാകുവെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഉടന്‍ തന്നെ റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് എത്തി പ്രദേശത്തെ ട്രാക്കുകളുടെ അറ്റകൂറ്റപ്പണി തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. വില്ലുപുരത്ത് നിന്നും രാവിലെ 5.25ന് പുറപ്പെട്ട ട്രെയിന്‍ ഒരു വളവ് തിരിയുന്നതിനിടെ പാളം തെറ്റുകയായിരുന്നു. 38 കിലോ മീറ്റര്‍ മാത്രം സഞ്ചരിക്കുന്ന മെമു തീവണ്ടിയാണ് പാളംതെറ്റിയത്.
അപകടത്തെ സംബന്ധിച്ച് വില്ലുപുരം പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ കഴിഞ്ഞയാഴ്ച ആന്ധ്രപ്രദേശിലെ പാല്‍നാഡു ജില്ലയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയിരുന്നു. വിഷ്ണുപുരം സിമന്റ് ഫാക്ടറിക്കായി സിമന്റ് എടുക്കാന്‍ വന്ന ട്രെയിനാണ് പാളം തെറ്റിയത്.
chennai
അവയവദാനത്തില്‍ സര്‍വകാലറെക്കോഡ് നേടി തമിഴ്‌നാട്; 2024-ല്‍ 1484 അവയവദാനങ്ങൾ
ചെന്നൈ: 2024-ല്‍ അവയവദാനത്തില്‍ സര്‍വകാലറെക്കോഡ് നേട്ടവുമായി തമിഴ്‌നാട്. ഈ വർഷം സംസ്ഥാനത്ത് 1484 അവയവദാനങ്ങളാണ് നടന്നത്. മരണാനന്തര അവയവദാനത്തിനായി ലഭിച്ചത് 266 ശരീരങ്ങള്‍. മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതിനുശേഷമാണ് അവയവദാനത്തിനായി സന്നദ്ധരാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്.
അവയവദാനത്തിനുവേണ്ടി രൂപവത്കരിച്ച ട്രാന്‍സ്പ്‌ളാന്റ് അതോറിറ്റി ഓഫ് തമിഴ്‌നാടി(ട്രാന്‍സ്റ്റാന്‍)ന്റെ കണക്കനുസരിച്ച് ഈവര്‍ഷം ഇതുവരെ 853 പ്രധാന അവയവങ്ങളും 631 ചെറിയ അവയവങ്ങളും ശരീരകലകളും മാറ്റിവെച്ചു. വൃക്കദാനമാണ് പട്ടികയില്‍ ഒന്നാമത്. 452 വൃക്കകളാണ് ഈവര്‍ഷം മാറ്റിവെച്ചത്. 94 ഹൃദയവും 208 കരളും 87 ശ്വാസകോശവും മാറ്റിവെച്ചു. സംസ്ഥാനത്ത് മരണാനനന്തര അവയവദാനപദ്ധതി തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured5 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login