തമിഴ്‌നാടിനെ വിഭജിക്കുന്നു എന്ന് വാർത്ത : പ്രതിഷേധം ശക്തമാക്കി തമിഴ് സംഘടനകൾ.

ചെന്നൈ: തമിഴ്നാടിനെ വിഭജിക്കുന്നതായി തമിഴ് ദിനപ്രങ്ങളിൽ വന്ന വാർത്തയ്ക്ക് പിന്നാലെ തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. കൊങ്കുമേഖലയെ കേന്ദ്രഭരണപ്രദേശമാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. ഈ വാർത്ത റിപ്പോർട്ട് ചെയ്ത പത്രങ്ങൾ തമിഴ് സംഘടനകൾ കത്തിച്ചു.

കോയമ്ബത്തൂർ, തിരുപ്പൂർ, ഈറോഡ്, നീലഗിരി ഉൾപ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോർട്ട്. കൊങ്കുമേഖലയിൽ നിന്നുള്ള കേന്ദ്രസഹമന്ത്രി എൽ മുരുകന് ഇതിൻറെ ചുമതല നൽകിയെന്നാണ് റിപ്പോർട്ടുകൾ.

കൊങ്കുനാടിന് കീഴിൽ നിലവിൽ പത്തു ലോക്‌സഭാ മണ്ഡലങ്ങളും, 61 നിയമസഭാ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ ചർച്ച നടന്നെന്നാണ് റിപ്പോർട്ടുകൾ.

Related posts

Leave a Comment