‘കൂഴങ്കല്‍’; ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എൻട്രി

2022 ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം കൂഴങ്കല്‍. നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും നിർമ്മാണ കമ്പനി റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നിർമിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ നവാഗതനായ പി.എസ് വിനോത് രാജാണ്. വിഘ്‌നേഷ് ശിവൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ സന്തോഷവാർത്ത അറിയിച്ചത്.

ഷാജി എൻ കരുൺ അധ്യക്ഷനായ 15 അംഗ ജൂറിയാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രികള്‍ സ്‌ക്രീന്‍ ചെയ്തത്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട സിനിമകളില്‍ സര്‍ദാര്‍ ഉദ്ധം, ഷേര്‍ണി, നായാട്ട് എന്നീ ചിത്രങ്ങളും ഉണ്ടായിരുന്നു.

Related posts

Leave a Comment