റ്റാമ്പയിൽ നിര്യാതരായ ശോഭ മാത്യൂവിന്റെയും ഹാസിനിയുടെയും സംസ്ക്കാരം സെപ്റ്റം 5ന് ഞായറാഴ്ച

റ്റാമ്പാ (ഫ്ലോറിഡ) – ഇക്കഴിഞ്ഞ ദിവസം ഫ്‌ലോറിഡയിൽ ടാമ്പയിൽ നിര്യാതരായ  മാവേലിക്കര കൊച്ചാലുംമൂട് ഒളശ്ശയിൽ (ദീപ്തി) വീട്ടിൽ പരേതനായ മാത്യു സൈമന്റെയും ഗ്രേസി മാത്യുവിന്റേയും (ഫ്ലോറിഡ) മകൾ ഇന്ദു ശോഭ മാത്യുവിന്റെയും (34 വയസ്സ്) ഇന്ദുവിന്റെ മകൾ ഹാസിനി സത്യന്റെയും (ഒരു ദിവസം) സംസ്ക്കാര ശുശ്രൂഷകൾ സെപ്റ്റംബർ  5 ന് ഞായറാഴ്ച  ടാമ്പയിൽ നടത്തപ്പെടും. ഇന്ദുവിന്റെ പ്രസവത്തെ തുടർന്നായിരുന്നു അതിദാരുണമായ .അന്ത്യം.   പരേതയുടെ ഭർത്താവ് : തമിഴ്നാട് സ്വദേശി  സത്യൻ നടരാജൻ (റ്റാമ്പാ)        

സഹോദരിമാർ : ബിന്ദു മേരി ജോ (റ്റാമ്പാ), സിന്ധു മറിയം മാത്യു (നോർത്ത് കരോലിന)

പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും സെപ്തംബർ 5 നു ഞായറാഴ്ച ഉച്ചയ്ക്കു 12.30 ന് – ഫ്ലോറിഡ റ്റാമ്പാ സെന്റ് മാർക്ക് മാർത്തോമാ ദേവാലയത്തിൽ (11029, Davis Rd, Tampa,FL,33637). ശുശ്രൂഷകൾക്ക്  ശേഷം ബ്രാൻടൺ ഹിൽസ്ബോറോ  ഗാർഡൻസ് സെമിത്തേരിയിൽ  (2323, W.Brandon Blvd, Brandon, FL 33511) മൃതദേഹങ്ങൾ സംസ്കരിക്കും.    

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://www.thoolika.us/live ൽ ഉണ്ടായിരിക്കുന്നതാണ്.

അന്നേദിവസം നടത്തപ്പെടുന്ന ഇടവകയുടെ വിശുദ്ധ കുർബാന ശുശ്രൂഷ രാവിലെ 9.30 നു ആരംഭിക്കുമെന്നു ഇടവക വികാരി റവ. സാം ലൂക്കോസ് അറിയിച്ചു.

Related posts

Leave a Comment