Connect with us
48 birthday
top banner (1)

Politics

കിഫ്ബി റോഡിൽ ടോൾ പിരിച്ചാൽ തടയും : കെ.സുധാകരന്‍ എം പി

Avatar

Published

on

തിരുവനന്തപുരം: ‘കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

Advertisement
inner ad

റോഡുകളിൽ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളീയ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.ടോളിനെതിരെ ഇത്രയും നാളും സമരം ചെയ്തവരാണ് സിപിഎമ്മുകാര്‍.

ടോള്‍ രഹിത റോഡുകളെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം.കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ വായ്പകള്‍ എടുത്തതിലെ അപാകതകളുമാണ് നിലവിലെ ധനപ്രതിസന്ധിക്ക് കാരണം.

Advertisement
inner ad

കിഫ്ബി പദ്ധതികളുടെ കരാറുകള്‍ പലതും ദുരൂഹമാണ്.സ്വന്തക്കാർക്കും ഇഷ്ടക്കാർക്കുമായി കരാറുകൾ പലതും നൽകിയതും വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കി.ക്രമവിരുദ്ധമായി കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റത് ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിച്ചു.

കൂടിയ പലിശയ്ക്ക് പണം എടുത്ത് ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും സംസ്ഥാനത്തിന് കനത്ത നഷ്ടം ഉണ്ടാക്കി.കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെല്ലാം ദുരുഹമാണ്.കിഫ്ബിയുടെ കടം പെരുകി തിരിച്ചടവ് ബുദ്ധിമുട്ടായപ്പോൾ ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ നീക്കമെന്നും കെ.സുധാകരൻ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

National

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: പോളിങ് ആരംഭിച്ചു

Published

on

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആരംഭിച്ചു. നിലവിലെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ 1.56 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും ആണ്. ഇതിന് പുറമെ 1267 ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്താന്‍ യോഗ്യത നേടിയിട്ടുണ്ട്. 13,766 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

Continue Reading

Kerala

പി പി ദിവ്യക്കും ഇ പി ജയരാജനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

Published

on


കോഴിക്കോട്: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം കോഴിക്കോട് ജില്ല സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ദിവ്യക്കെതിരായ നടപടി മാധ്യമവാര്‍ത്തകള്‍ക്ക് അനുസരിച്ചാണെന്ന പ്രതിനിധികളുടെ വിമര്‍ശനത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ദിവ്യക്കെതിരായ നടപടി ശരിയായ രീതിയില്‍ തന്നെയായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്നും വിളിക്കാത്ത പരിപാടിക്ക് പോയി ഈ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
inner ad

സമ്മേളന ചര്‍ച്ചയില്‍ ഇ.പി ജയരാജനെതിരെയും വിമര്‍ശനമുണ്ടായി. ജയരാജന്റെ നടപടി തെരഞ്ഞടുപ്പ് സമയത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും ഇ.പിയുടെ വീഴ്ചയില്‍ തിരുത്തല്‍ നടപടിയും പാര്‍ട്ടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി ജില്ല സമ്മേളനത്തില്‍ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Kerala

ആര്‍എസ്എസ് തീവ്രവാദികള്‍ ഗാന്ധിയെ കൊന്ന ദിവസം: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില്‍ കുറിപ്പ് പങ്കുവെച്ച് സന്ദീപ് വാര്യര്‍

Published

on


പാലക്കാട്: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില്‍ ആര്‍.എസ്.എസിനെതിരെ കടുത്ത വിമര്‍ശനവുമായി ഫേസ്ബുക് കുറിപ്പ് പങ്കുവെച്ച് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. ‘ജനുവരി 30. ആര്‍എസ്എസ് തീവ്രവാദികള്‍ ഈ രാജ്യത്തിന്റെ ആത്മാവിനെ, ഗാന്ധിയെ കൊന്ന ദിവസം’ എന്നു തുടങ്ങുന്ന കുറിപ്പാണ് സന്ദീപ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക പേജില്‍ വന്ന കുറിപ്പാണ് സന്ദീപ് ഷെയര്‍ ചെയ്തത്.

‘ജനുവരി 30. ആര്‍എസ്എസ് തീവ്രവാദികള്‍ ഈ രാജ്യത്തിന്റെ ആത്മാവിനെ, ഗാന്ധിയെ കൊന്ന ദിവസം. മഹാത്മാഗാന്ധി എന്ന നാമവും, മഹത്വവും എത്ര തവണ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും ഇന്ത്യാ മഹാരാജ്യത്ത് മഹാത്മാവിന്റെ നാമം എന്നും അനശ്വരമായിരിക്കും. ഇന്ത്യയുടെ മഹാത്മാവിന് സ്മരണാഞ്ജലികള്‍…’ -എന്നാണ് കുറിപ്പില്‍ പറയുന്നത്.

Advertisement
inner ad
Continue Reading

Featured