താലിബാൻ തീവ്രവാദികളിൽ മലയാളികളോ ? സംശയം പങ്ക് വച്ച് ശശി തരൂർ

ന്യൂഡൽഹി : കാബൂൾ പിടിച്ചടക്കിയ താലിബാൻ സംഘത്തിൽ മലയാളികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയുള്ള ദൃശ്യം പങ്കുവെച്ച് ശശി തരൂർ എംപി. കാബൂൾ പിടിച്ചശേഷം സന്തോഷം കൊണ്ട് കരയുന്ന താലിബാൻ തീവ്രവാദികളുടെ ദൃശ്യമാണ് ശശി തരൂർ ഷെയർ ചെയ്തത്. ഇതിൽ രണ്ടു പേർ മലയാളികളാണെന്ന സംശയമാണ് തരൂർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോക്കൊപ്പം സൂചിപ്പിക്കുന്നത്.വീഡിയോയിൽ നിലത്ത് മുട്ടു കുത്തിയിരുന്ന് കരയുന്ന താലിബാൻ തീവ്രവാദിയുമായി ഒപ്പമുള്ളവർ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിൽ ‘സംസാരിക്കട്ടെ’ എന്ന് പറയുന്നത് അവ്യക്തമായി കേൾക്കാനാവുന്നതാണ്.

Related posts

Leave a Comment