പുനർനാമകരണം തുടർന്ന് താലിബാൻ; അഫ്ഗാനിലെ ബുര്‍ഹാനുദ്ദീന്‍ റബ്ബാനി സര്‍വകലാശാലയുടെ പേരും മാറ്റി

കാബൂള്‍: മുന്‍ അഫ്ഗാന്‍ പ്രസിഡന്‍റ് ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയുടെ പേരിലുള്ള സര്‍ക്കാര്‍ സര്‍വകലാശാലയുടെ പേര് താലിബാന്‍ ഭരണകൂടം മാറ്റി . ‘കാബൂള്‍ എജുക്കേഷന്‍ യൂണിവേഴ്സിറ്റി’ എന്നാണ് പുനര്‍ നാമകരണം ചെയ്തത്. അഫ്ഗാനിലെ രണ്ടാമത്ത വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനാണ് ബുര്‍ഹാനുദ്ദീന്‍ റബ്ബാനി. 2009 ല്‍ വസതിക്ക് നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ റബ്ബാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സര്‍വകലാശാലക്ക് അദ്ദേഹത്തിന്‍റെ പേര് നല്‍കിയത്.

സര്‍വകലാശാലകള്‍ അഫ്ഗാന്‍റെ ബൗദ്ധിക സ്വത്താണെന്നും അത് രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന്‍റെ പേരില്‍ അറിയപ്പെടാന്‍ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

അതെ സമയം നേരത്തെ, ഹാമിദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പേര് കാബൂള്‍ രാജ്യാന്തര വിമാനത്താവളം എന്നും കാബൂളിലെ മസൂദ് സ്ക്വയറിനെ ‘പബ്ലിക് ഹെല്‍ത്ത് സ്ക്വയര്‍’ എന്നും താലിബാന്‍ പുനര്‍നാമകരണം ചെയ്തിരുന്നു.

Related posts

Leave a Comment