അഫ്ഗാന്‍ പതാക നീക്കം ചെയ്തതിനെതിരെ ജനകീയ പ്രതിഷേധം ; ആൾക്കൂട്ടത്തിനു നേരെ താലിബാൻ തീവ്രവാദികൾ നിറയൊഴിച്ചു

അഫ്ഗാനിസ്ഥാൻ പതാക നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു താലിബാൻ. താലിബാൻ ഭീകരർ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു. 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സർക്കാർ സ്ഥാപനങ്ങളിൽ അഫ്ഗാൻ പതാക നിലനിർത്തണമെന്ന ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന് ഭാഗമായി ചിലർ താലിബാൻ പതാകകൾ നശിപ്പിക്കുകയും ചെയ്തു. എന്നാൽ തോക്കുമായി തെരുവിൽ താലിബാൻകാർ എത്തിയതോടെ പ്രതിഷേധക്കാർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇവർക്ക് നേരെയാണ് ക്രൂരമായ വെടിവെപ്പുണ്ടായത്. തുടർന്ന് താലിബാൻ പതാകകൾ നീക്കംചെയ്ത ഇടങ്ങളിൽ അവരത് പുനസ്ഥാപിച്ചു.

Related posts

Leave a Comment