മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച്, വകവരുത്തി താലിബാൻ

ബെർലിൻ: മാധ്യമപ്രവർത്തകരെ താലിബാൻ തിരഞ്ഞുപിടിച്ച് വകവരുത്തുന്നതായി റിപ്പോർട്ട്. കൂടാതെ, ഷിയാക്കളായ ഹസാര ഗോത്രവിഭാഗക്കാരെ താലിബാൻ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.ജർമൻ ടി.വി. ചാനലായ ടോയിഷ് വെല്ലെയുടെ (ഡി.ഡബ്ല്യു.) മാധ്യമപ്രവർത്തക ബന്ധുവിനെ അഫ്ഗാനിസ്താനിൽ താലിബാൻ വധിച്ചതായും വാർത്ത പുറത്തു വന്നു. അഫ്ഗാനിസ്താനിലെ മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ജാഗ്രതാമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഭരണമേറ്റെടുത്തതോടെ താലിബാൻ ന്യൂനപക്ഷപീഡനം തുടരുമെന്ന ഭീതി ആംനെസ്റ്റി പങ്കുവെക്കുന്നുണ്ട്. ഗസ്നി പ്രവിശ്യയിലെ മുണ്ടാറഖ്ത്തിൽ ജൂലായ് നാലിനും ആറിനും ഇടയിൽ ഒൻപതു പേരെ അവർ കൊലപ്പെടുത്തി. ആറുപേരെ വെടിവെച്ചും മൂന്നുപേരെ പീഡിപ്പിച്ചുമാണ് കൊന്നത് എന്ന ഭീകര വാർത്തയാണ് പുറത്തു വരുന്നത്.

Related posts

Leave a Comment