താലിബാന്‍ സംഘം കാബൂളിന് തൊട്ടടുത്ത്, പ്രതിനിധികളെ തിരിച്ചുവിളിച്ച് രാജ്യങ്ങള്‍

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന് തൊട്ടടുത്തെത്തി താലിബാന്‍. കാബൂള്‍ ഉടന്‍ പിടിച്ചടക്കിയേക്കുമെന്ന ആശങ്കയ്ക്കിടെ പ്രദേശത്ത് നിന്ന് പ്രതിനിധികളെ ഒഴിപ്പിക്കാനൊരുങ്ങുകയാണ് രാജ്യങ്ങള്‍.താലിബാന്‍ പോരാളികള്‍ കാബൂളില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ വരെ എത്തിയിരിക്കുകയാണ്. പ്രധാന പട്ടണമായ മസരി ഷരീഫില്‍ താലിബാന്‍ ആക്രമണം ആരംഭിച്ചു. ഇതോടെ തലസ്ഥാന നഗരമായ കാബൂളില്‍ നിന്ന് അമേരിക്ക ഉള്‍പ്പെടെ മറ്റ രാജ്യങ്ങള്‍ നയതന്ത്ര പ്രതിനിധികളെയും എംബസി ജീവനക്കാരെയും എയര്‍ലിഫ്റ്റ് ചെയ്ത് തുടങ്ങി.ബ്രിട്ടണ്‍, ജര്‍മ്മനി, ഡെന്മാര്‍ക്ക്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒഴിപ്പിക്കലിന് നേതൃത്വം നല്‍കാനായി വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാനുമായി മൂവായിരത്തോളം യുഎസ് സൈനികര്‍ കാബൂളില്‍ എത്തിയിട്ടുണ്ട്.

Related posts

Leave a Comment