താലിബാന്‍ കാബൂളിലേക്ക് നീങ്ങുന്നു ; വീഴുന്നത് പത്താമത്തെ പ്രവിശ്യ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന താലിബാന്‍ കാബൂള്‍ ലക്ഷ്യമാക്കി പോകുന്നു. കാബൂളിന് 150 കിലോമീറ്റര്‍ അകലെയുള്ള ഗാസ്‌നി നഗരം ഇതിനോടകം പിടിച്ചെടുത്തു. ഒരാഴ്ചയ്ക്കിടയില്‍ വീഴുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ് ഗസ്‌നി കാബൂള്‍. കാണ്ഡഹാര്‍ ഹൈവേയുടെ ഭാഗമായ ഇത് രാജ്യതലസ്ഥാനത്തിന്റെ വാതായനമായിട്ടാണ് കണക്കാക്കുന്നത്. 34 പ്രവിശ്യാ തലസ്ഥാനങ്ങളാണ് അഫ്ഗാനിലുള്ളത്.സര്‍ക്കാര്‍ ഓഫീസകള്‍ ഉള്‍പ്പെടെ പ്രധാന ഏരിയകളെല്ലാം താലിബാന്റെ നിയന്ത്രണത്തിലായതായി പോലീസ് തലസ്ഥാനത്തെ നാസിര്‍ അഹമ്മദ് ഫക്കീരി പറയുന്നു. നഗരത്തിന്റെ പല ഭാഗത്ത് പോരാട്ടം തുടരുകയാണ്. നഗരം പിടിച്ചെടുത്തതായി താലിബാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മെയ് മാസം അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടാന്‍ തുടങ്ങിയതോടെയാണ് താലിബാന്‍ വീണ്ടും ഉയര്‍ന്നു തുടങ്ങിയത്. 20 വര്‍ഷത്തെ സേവനത്തിന് ശേഷം ഈ മാസം അമേരിക്കന്‍ സൈന്യത്തിന്റെ അവസാന ഗ്രൂപ്പും അഫ്ഗാന്‍ വിടുകയും ചെയ്തു.കഴിഞ്ഞ ദിവസം വടക്കന്‍ അഫ്ഗാനിലെ വലിയ നഗരമായ മസര്‍ ഇ ഷരീഫ് പിടിച്ചെടുത്തിരുന്നു. ഗസ്‌നി പിടിച്ചെടുത്തത് ഇപ്പോഴേ മുടന്തി നീങ്ങുന്ന അഫ്ഗാനിലെ വ്യോമസേനയ്ക്കും തകര്‍ന്ന അഫ്ഗാന്‍ സുരക്ഷാ സേനയുടെയും സമ്മര്‍ദ്ദം കൂട്ടുകയാണ്. കാണ്ഡഹാറിലെ ജയില്‍ പിടിച്ചടക്കിയതായി താലിബാന്‍ നേരത്തേ പറഞ്ഞിരുന്നു. നൂറു കണക്കിന് തടവുകാരെ മോചിപ്പിച്ചെന്നും സുരക്ഷ ഏറ്റെടുത്തെന്നും പറഞ്ഞിരുന്നു.സര്‍ക്കാര്‍ ഓഫീസകള്‍ ഉള്‍പ്പെടെ പ്രധാന ഏരിയകളെല്ലാം താലിബാന്റെ നിയന്ത്രണത്തിലായതായി പോലീസ് തലസ്ഥാനത്തെ നാസിര്‍ അഹമ്മദ് ഫക്കീരി പറയുന്നു. നഗരത്തിന്റെ പല ഭാഗത്ത് പോരാട്ടം തുടരുകയാണ്. നഗരം പിടിച്ചെടുത്തതായി താലിബാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വടക്കന്‍ അഫ്ഗാനിലെ വലിയ നഗരമായ മസര്‍ ഇ ഷരീഫ് പിടിച്ചെടുത്തിരുന്നു. ഗസ്‌നി പിടിച്ചെടുത്തത് ഇപ്പോഴേ മുടന്തി നീങ്ങുന്ന അഫ്ഗാനിലെ വ്യോമസേനയ്ക്കും തകര്‍ന്ന അഫ്ഗാന്‍ സുരക്ഷാ സേനയുടെയും സമ്മര്‍ദ്ദം കൂട്ടുകയാണ്. കാണ്ഡഹാറിലെ ജയില്‍ പിടിച്ചടക്കിയതായി താലിബാന്‍ നേരത്തേ പറഞ്ഞിരുന്നു. നൂറു കണക്കിന് തടവുകാരെ മോചിപ്പിച്ചെന്നും സുരക്ഷ ഏറ്റെടുത്തെന്നും പറഞ്ഞിരുന്നു.

Related posts

Leave a Comment