താലിബാന് തിരിച്ചടി

കാബൂള്‍: അഫ്ഗാനിസ്താനില്‍ യുഎസ് വ്യോമസേന നടത്തിയ മിന്നൽ ആക്രമണത്തില്‍ താലിബാന് വൻ തിരിച്ചടി. ഷെബര്‍ഗാന്‍ നഗരത്തിലെ താലിബാന്റെ ഒളിത്താവളങ്ങളും സമ്മേളന സ്ഥലങ്ങളും ലക്ഷ്യമിട്ട് വ്യോമസേന നടത്തിയ ആക്രമണത്തില്‍ 200-ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഫവദ് അമന്‍ ട്വീറ്റ് ചെയ്തു.  ആക്രമണത്തില്‍ 200 ലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തില്‍ താലിബാന്റെ വലിയ ആയുധശേഖരവും വെടിക്കോപ്പുകളും നൂറിലധികം വാഹനങ്ങളും തകര്‍ക്കപ്പെട്ടു.’ – ഫവാദ് അമന്‍ ട്വീറ്റ് ചെയ്തു.ഇന്നലെ വൈകുന്നേരം 6:30 നാണ് ജാവ്ജന്‍ പ്രവിശ്യയിലെ ഷെബര്‍ഗാന്‍ നഗരത്തില്‍ താലിബാനെ ലക്ഷ്യമിട്ട് ബി -52 ബോംബര്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. യുഎസ് വ്യോമസേനയുടെ ആക്രമണത്തില്‍ ഭീകരര്‍ക്ക് കനത്ത ആഘാതമാണ് ഉണ്ടായത്.വടക്കന്‍ അഫ്ഗാനിലെ ജാവ്ജന്‍ പ്രവിശ്യയുടെ തലസ്ഥാന നഗരമായ ഷബര്‍ഗാന്‍ താലിബാന്‍ നേരത്തെ കീഴടക്കിയിരുന്നു. അഫ്ഗാന്‍ സേനയുമായുള്ള ഒരാഴ്ച നീണ്ടുനിന്ന ഏറ്റുമുട്ടലിന് ശേഷമാണ് നഗരം താലിബാന്‍ പൂർണ്ണമായും കീഴടക്കിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ താലിബാന്‍ കീഴടങ്ങുന്ന രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് ഷെബര്‍ഗാന്‍ എന്ന് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related posts

Leave a Comment