ഇന്ത്യ – അഫ്ഗാന്‍ പരമ്പരയ്ക്ക് സമ്മതം നൽകി താലിബാൻ

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ 2022 ൽ നടത്താൻ തീരുമാനിച്ചിരുന്ന ടെസ്റ്റ് പരമ്പരയ്ക്ക് താലിബാന്റെ അനുമതി. ഈ വര്‍ഷം അവസാനം നടക്കേണ്ട ഓസ്ട്രേലിയകെതിരായ അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് മത്സരത്തിനും താലിബാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തതോടെ ക്രിക്കറ്റിന്റെ ഭാവി അനിശ്ചിതത്വത്തിൽ ആകുമോ എന്ന ഭയം ആരാധകർക്കിടയിലുണ്ടായിരുന്നു. ക്രിക്കറ്റിന് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും മത്സരങ്ങള്‍ എല്ലാം നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഓ ഹമീദ് ഷിന്‍വരി അറിയിച്ചു.

Related posts

Leave a Comment