മിസൈൽ സംവിധാനങ്ങൾ വിന്യസിച്ച് സൈന്യം ,യുദ്ധമുണ്ടായാൽ അതിനെ നേരിടാൻ സജ്ജമെന്നു തായ്‌വാൻ

തായ്പേയ്: ചൈനയുടെ സൈനികാഭ്യാസ ഭീഷണി രണ്ടാം ദിവസവും തുടർന്നതോടെ അതിർത്തിയിൽ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ച് തായ്‌വാൻ സൈന്യം. ചൈനയുടെ പ്രകോപനങ്ങളോട് അതേ ഗൗരവത്തോടെ തായ്‌വാനും പ്രതികരിച്ചതോടെ കനത്ത യുദ്ധഭീതിയിലേക്ക് വഴുതിവീണിരിക്കുകയാണ് തായ്‌വാൻ കടലിടുക്ക്. ചൈനയുടെ കപ്പലുകളും വിമാനങ്ങളും തായ്‌വാൻ കടലിടുക്കിലെ മീഡിയൻ ലൈൻ അതിക്രമിച്ചു കടന്ന സാഹചര്യത്തിൽ അതിർത്തിയിലേക്ക് തങ്ങളുടെ പടക്കപ്പലുകളും പോർ വിമാനങ്ങളും സർഫസ് റ്റു എയർ വിമാനവേധ മിസൈലുകളും വിന്യസിച്ചു കഴിഞ്ഞു എന്ന് തായ്‌വാൻ പ്രതിരോധ വകുപ്പ് അറിയിച്ചു. യുദ്ധമുണ്ടായാൽ അതിനെ നേരിടാൻ സജ്ജമാണ് എങ്കിലും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല എന്നും പ്രതികരിച്ചിട്ടുണ്ട്. അതേസമയം വിലക്ക് ലംഘിച്ച് തായ്‌വാൻ സന്ദർശനം നടത്തിയ അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയ്ക്കെതിരെ ചൈന ഉപരോധമേർപ്പെടുത്തി. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടു, പരമാധികാരത്തെ മാനിച്ചില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ചൈനീസ് വിദേശകാര്യ വകുപ്പ്, അമേരിക്കൻ പ്രതിനിധി നാൻസി പെലോസിക്കെതിരെ ഈ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.

Related posts

Leave a Comment