കൊച്ചി: സംസ്ഥാനത്ത് അടി പതറി സിപിഎം. നിലവിൽ എൽഡിഎഫ് ആലത്തൂർ മണ്ഡലത്തിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ചെറിയ ലീഡ് മാത്രമാണ് നിലവിൽ മന്ത്രി കൂടിയായ കെ രാധാകൃഷ്ണൻ ഉള്ളത്. മറ്റെല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് ഏറെ പിന്നിലാണ്....
കൊച്ചി: തൃശ്ശൂർ ലോകസഭാ മണ്ഡലത്തിൽ സിപിഎം കേന്ദ്രങ്ങളിൽ ബിജെപിക്ക് ലീഡെന്ന് സൂചന. നിലവിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയാണ് മണ്ഡലത്തിൽ മുന്നിൽ. മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥി വിഎസ് സുനിൽകുമാറാണ് എൽഡിഎഫ് സ്ഥാനാർത്ഥി.
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബിജെപി കോട്ടകളിൽ പോലും ഇന്ത്യ മുന്നണി മുന്നേറ്റം സൃഷ്ടിക്കുകയാണ്. നിലവിൽ 40ലേറെ സീറ്റുകളിൽ ഇന്ത്യ സഖ്യം മുന്നേറുകയാണ്. അമേട്ടി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പിന്നിലാണ്. കോൺഗ്രസ് സ്ഥാനാർഥി കിഷോരി...
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യമണിക്കൂർ പിന്നിടുമ്പോൾ ബിജെപി ക്യാമ്പിൽ ആശങ്ക. ഇന്ത്യ സഖ്യം 215 സീറ്റിൽ ലീഡ് ചെയ്യുകയാണ്. കഴിഞ്ഞതവണ ബിജെപി തൂത്തുവാരിയ ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും പകുതിയിലധികം സീറ്റുകളിലും ഇന്ത്യാ സഖ്യം മുന്നേറ്റം തുടരുകയാണ്....
ന്യൂഡൽഹി: ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി സീറ്റുകളുടെ എണ്ണം ഉയർത്തുന്നു. നിലവിൽ 267 സീറ്റുകളിൽ ഇന്ത്യ സഖ്യം ലീഡ് ചെയ്യുകയാണ്.
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥികൾ ബഹുദൂരം മുന്നിൽ. എൻ കെ പ്രേമചന്ദ്രൻ 10,000ത്തിലധികം വോട്ടുകൾക്കു മുന്നിലാണ്. ഡീൻ കുര്യാക്കോസ് 7000 ത്തോളം വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. നിലവിൽ മുഴുവൻ...
കൊച്ചി: സംസ്ഥാനത്ത് വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ തുറന്ന് തുടങ്ങി. എറണാകുളത്തും തിരുവനന്തപുരത്തും ആണ് ആദ്യം സ്ട്രോങ്ങ് റൂമുകൾ തുറന്നത്. എട്ട് മണിയോടെ മാത്രമേ വോട്ട് എണ്ണി തുടങ്ങുകയുള്ളൂ. ആദ്യം പോസ്റ്റൽ ബാലറ്റും പിന്നീട്...
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിധിക്കായി കാത്തിരുന്ന് രാജ്യം. രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണി തുടങ്ങും. തപാൽ വോട്ടുകളാകും ആദ്യമെണ്ണി തുടങ്ങുക. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പതിനെട്ടാം ലോക്സഭയുടെ സ്ഥാനം ഏറെ പ്രത്യേകതകൾ ഉള്ളതാകും. ഏഴ് ഘട്ടങ്ങളിലായി നടന്ന...
കൊച്ചി: ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ ലഭിക്കുമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ചാണ് അദ്ദേഹം ഒരുക്കങ്ങള്‍ വിലയിരുത്തിയത്. വടകരയില്‍...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുന്ന ഇന്ന് വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ. കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ നടക്കുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്കൂള്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ...