സിപിഐ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു; സിപിഎമ്മിന്റെ ആര്‍എസ്എസ് ബന്ധം ; ഇ.എം.എസ് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചകനെന്ന് സിപിഐ മുഖമാസിക

നിസാര്‍ മുഹമ്മദ് തിരുവനന്തപുരം: സിപിഐയ്‌ക്കെതിരെ ചിന്തയിലെ ലേഖനത്തിലൂടെ സിപിഎം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക്, സിപിഎമ്മിന്റെ ആര്‍എസ്എസ് ബന്ധം ഉള്‍പ്പെടെ ഓര്‍മ്മിപ്പിച്ച് സിപിഐയുടെ മറുപടി. സിപിഐ മുഖമാസികയായ നവയുഗത്തിന്റെ ഏറ്റവും പുതിയ പതിപ്പില്‍ കണ്ടാലും കൊണ്ടാലും പഠിക്കാത്തവര്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സിപിഎമ്മിന്റെ ഭൂതകാലം ഓര്‍മ്മിപ്പിച്ചും ഇ.എം.എസ് ഉള്‍പ്പെടെയുള്ളവരുടെ രാഷ്ട്രീയ വഞ്ചന തുറന്നു കാട്ടിയുമുള്ള മറുപടി. അടിയന്തരാവസ്ഥയെ പിന്തുണച്ചവരും കോണ്‍ഗ്രസിന്റെ വാലായി നടക്കുന്നവരുമാണ് സിപിഐക്കാര്‍ എന്ന സിപിഎമ്മിന്റെ സ്ഥിരം വിമര്‍ശനത്തിന്, സാമ്രാജ്യത്വ അനുകൂല അജണ്ടയുള്ള പാരാമിലിറ്ററി ഫാസിസ്റ്റ് സംഘടനയായ ജനസംഘത്തോടൊപ്പം സിപിഎം കൂട്ടുകൂടിയതും ആര്‍എസ്എസിനോടും അവരുടെ ട്രേഡ് യൂണിയനായ ഭാരതീയ മസ്ദൂര്‍ സംഘത്തോടും സിപിഎം സ്വീകരിച്ച നയവും ലേഖനത്തില്‍ എടുത്തു പറയുന്നുണ്ട്. ഇത്തരം ഫാസിസ്റ്റ് സംഘടനകളുമായുള്ള  സഖ്യം സോഷ്യലിസ്റ്റ് സാമ്രാജ്യത്വവിരുദ്ധ ചേരികളില്‍ സിപിഎം ഒറ്റപ്പെടാന്‍ കാരണമായെന്ന സിപിഎം പോളിറ്റ്ബ്യൂറോ അംഗവും ജനറല്‍ സെക്രട്ടറിയുമായിരുന്ന സഖാവ് പി. സുന്ദരയ്യയുടെ ഏറ്റുപറച്ചിലും…

Read More