‘സാറാസ്’ ; ഭൂരിപക്ഷ ചിന്താഗതിയുടെ നേർക്കാഴ്ച.

Sara’s Movie Malayalam Review പ്രിയങ്ക ഫിലിപ്പ് : ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് ആമസോൺ പ്രൈമിലൂടെ റിലീസ് ആയ ചിത്രമാണ് സാറാസ്. അന്ന ബെൻ, സണ്ണിവെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ഈ ചിത്രം സമകാലിക സമൂഹത്തിന്റെ നേർകാഴ്ച കൂടിയാണ്. ഫിലിംമേക്കർ ആകാൻ ആഗ്രഹിക്കുന്ന സാറാ എന്ന പെൺകുട്ടിയുടെ ജീവിതം മനോഹരമായി അവതരിപ്പിക്കാൻ അന്നയ്ക്കും സിനിമയ്ക്കുമായിട്ടുണ്ട്. സാറയുടെ ജീവിതത്തിന്റെ 2 മേഖലകളിലൂടെ സിനിമ കടന്നുപോകുന്നുണ്ട്. സാറയെ കേന്ദ്രകഥാപാത്രമാക്കി സിനിമ മുൻപോട്ടു പോകുന്നു എങ്കിലും അവതരണത്തിന്റെ എല്ലാ തലങ്ങളിലും സാറയുടെ കഥാപാത്രത്തിന് പൂർണ്ണത നൽകാനും കൂട്ടുനിൽകാനും സണ്ണി വെയിനിന്റെ ജീവന് കഴിഞ്ഞിട്ടുണ്ട്. പ്രമേയവും മേക്കിങ്ങും മികവുറ്റതായി. സാറയും ജീവനും ചിലകാരണങ്ങളാൽ കുടുംബജീവിതത്തിലും തൊഴിൽ സ്ഥലങ്ങളിലും അഭിമുഖീകരിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ കൃത്യമായി കാണിച്ചു തരുന്നുണ്ട്! ബെന്നി പി നായരമ്പലം – അന്ന ബെൻ കോമ്പിനേഷൻ അച്ഛൻ മകൾ ബന്ധം…

Read More