ഇന്ത്യ സിക്‌സടിക്കുമ്പോൾ ടാക്കോ ബെല്ലിൽ ഫ്രീ ടാകോ

കൊച്ചി: ‘സീ എ സിക്സ്, ക്യാച്ച് എ ടാക്കോ’ ക്യാമ്പയ്‌നിലൂടെ ക്രിക്കറ്റ് ആവേശത്തിനു മാറ്റുകൂട്ടി ടാക്കോ ബെൽ. ഒക്ടോബർ 24 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു സിക്‌സ് അടിക്കുമ്പോൾ, ടാക്കോ പ്രേമികൾക്കും ക്രിക്കറ്റ് ആരാധകർക്കും ടാക്കോ ബെല്ലിൽ നിന്ന് ഒരു സൗജന്യ ടാക്കോ ലഭിക്കും.

ഇന്ത്യ ആദ്യ മത്സരം കളിക്കുന്ന ഒക്ടോബർ 24 ന് ക്യാമ്പയിൻ ആരംഭിക്കും. ക്രിക്കറ്റ് പ്രേമികൾക്ക് ടാക്കോ ബെൽ നമ്പറിലേക്ക് ടാക്കോ എന്ന് വാട്ട്സ്ആപ്പ് ചെയ്ത് ഏത് ഓർഡറിനോടൊപ്പവും സൗജന്യ ടാക്കോ നേടാം. വാട്ട്സ്ആപ്പ് ക്യുആർ കോഡിലൂടെയും ഈ ഓഫർ പ്രയോജനപ്പെടുത്താനാകും. എല്ലാ ഇന്ത്യൻ മത്സരങ്ങളിലും സെമി ഫൈനലുകളിലും ഫൈനലിലും ഈ ഓഫർ ബാധകമായിരിക്കും.

Related posts

Leave a Comment