ഇനിയാണ് പൂരം; ട്വന്റി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

ദുബായ്: ട്വന്റി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. രണ്ടു മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ – സൗത്ത് ആഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം വൈകീട്ട് 3.30നാണ് മത്സരം ആരംഭിക്കുക. രണ്ടാമത്തെ മത്സരത്തിൽ ഇംഗ്ലണ്ട് – വെസ്റ്റ് ഇൻഡീസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം ആരംഭിക്കുന്നത്.

സന്നാഹ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താണ് സൗത്ത് ആഫ്രിക്ക എത്തുന്നതെങ്കിൽ സന്നാഹ മത്സരത്തിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയോടേറ്റ ദയനീയ പരാജയത്തിന്റെ ഓർമയുമായാണ് ഓസ്‌ട്രേലിയ ഇന്ന് ഇറങ്ങുന്നത്. ടി20 റാങ്കിങിൽ ഒന്നാം നമ്പറുകാരായ ഇംഗ്ലണ്ട് അവസാന സന്നാഹ മത്സരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ സന്നാഹ മത്സരങ്ങളിൽ പാകിസ്താനോടും അഫ്ഗാനിസ്ഥാനോടും പരാജയപ്പെട്ടാണ് വെസ്റ്റ് ഇൻഡീസ് ഇന്ന് ഇറങ്ങുന്നത്.

അതേസമയം, ഇന്ത്യയുടെ ആദ്യ മത്സരം നാളെ പാകിസ്താന് എതിരെയാണ്.

Related posts

Leave a Comment