ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ച്‌ ഐസിസി ; ഇന്ത്യയും പാക്കിസ്ഥാനുംം ഒരേ ഗ്രൂപ്പില്‍.

ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ച്‌ ഐസിസി. 2021 മാർച്ചിലെ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പുകള്‍ തരം തിരിച്ചിരിക്കുന്നത്. ബിസിസിഐ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണ്ണമെന്റ് കോവിഡ് കാരണം ഒമാനിലും യു.എ.ഇയിലുമാണ് നടക്കുന്നത്.
റൗണ്ട് 1, സൂപ്പര്‍ 12 ഗ്രൂപ്പുകളാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും സൂപ്പര്‍ 12ല്‍ ഒരു ഗ്രൂപ്പിലാണുള്ളത്. പാകിസ്ഥാനെ കൂടാതെ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. എന്നാല്‍ ഗ്രൂപ്പ് ഒന്നാണ് ടൂര്‍ണമെന്റിലെ മരണഗ്രൂപ്പ്. നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ ജേതാക്കളായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ഗ്രൂപ്പ് എയിലെ വിജയികള്‍. ഗ്രൂപ്പ് ബിയിലെ റണ്ണറപ്പ് എന്നിവരാണ് ഗ്രൂപ്പ് ഒന്നിലുള്ളത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് മത്സരങ്ങൾ.

Round 1

Group A: Sri Lanka, Ireland, the Netherlands and Namibia
Group B: Bangladesh, Scotland, Papua New Guinea and Oman

Super 12s

Group 1: England, Australia, South Africa, West Indies, A1 and B2.
Group 2: India, Pakistan, New Zealand, Afghanistan, A2 and B1.

Related posts

Leave a Comment