കെ റെയില്‍-സില്‍വർ ലൈന്‍; യുഡിഎഫ് കളക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി; നിഗുഢമായ അജൻഡയുടെ പുറത്താണ് സർക്കാർ മുന്നോട്ട് പോകുന്നത്: ടി.സിദ്ദിഖ്

കെ റെയില്‍ സില്‍വർ ലൈന്‍ പദ്ധതിക്കെതിരെ കണ്ണൂർ കളക്ടറേറ്റിലേക്ക് യുഡിഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തു. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്ജ്, സതീശൻ പാച്ചേനി യുഡിഎഫ് നേതാക്കളായ പിടി മാത്യു, എ ഡി മുസ്തഫ, അബ്ദുൽ കരിംചെലേരി, സി എ അജീർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. തുടർന്ന് നടന്ന ധർണ കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ആർക്ക് വേണ്ടിയാണ് ഈ പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കണം. പദ്ധതിയുടെ ഡി പി ആർ എങ്കിലും പൊതു സമൂഹത്തിന് മുന്നിൽ വെക്കാൻ സർക്കാർ തയ്യാറാവണം. നിഗുഢമായ അജൻഡയുടെ പുറത്താണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ടി.സിദ്ദിഖ് കുറ്റപ്പെടുത്തി.

Related posts

Leave a Comment