ബലാത്സംഗ പരാതി ; ടി സീരീസ്‌ മേധാവിക്കെതിരേ കേസ്

മുംബൈ: സംഗീത നിർമ്മാണക്കമ്പനിയായ ‘ടി സീരീസിന്റെ’ മേധാവിക്കെതിരേ ബലാത്സംഗക്കേസ്. ടി സീരീസ് കമ്പനി സ്ഥാപകൻ ഗുൽഷൻ കുമാറിന്റെ മകനായ ഭൂഷൺ കുമാറിനെതിരെയാണ് നടി പരാതിയുമായി രംഗത്തെത്തിയത് .30 വയസ്സുള്ള നടിയും മോഡലുമാണ് പീഡനത്തിൽ പരാതിപെട്ടത് . ഭൂഷണെതിരെ മുംബൈ അന്ധേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ടി സീരീസിന്റെ ഭാവിപദ്ധതികളിൽ തനിക്ക് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ്‌ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയിൽ പറയുന്നു. 2017 മുതൽ ഭൂഷണിനെ അറിയാം, 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇയാൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്നും യുവതി പരാതിയിൽ സൂചിപ്പിക്കുന്നു. തുടർന്ന് , ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഭൂഷണെതിരെ പൊലീസ് കേസെടുത്തത്.

Related posts

Leave a Comment