Connect with us
,KIJU

Entertainment

ടി. പത്മനാഭന് സംസ്‌ക്കാര സാഹിതി ടാഗോര്‍ പുരസ്‌ക്കാരം

Avatar

Published

on

തിരുവനന്തപുരം: സംസ്‌ക്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ടാഗോര്‍ പുരസ്‌ക്കാരത്തിന് മലയാള സാഹിത്യലോകത്തെ കഥയുടെ കുലപതി
 ടി. പത്മനാഭനെ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഈ മാസം 17നു രാവിലെ 10ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സംസ്‌ക്കാര സാഹിതി വിചാരസദസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുരസ്‌ക്കാരം സമ്മാനിക്കുമെന്ന്  ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു.  
 ലോകസാഹിത്യ രംഗത്ത് മലയാള കഥയുടെ കരുത്തും സൗന്ദര്യവും കൊണ്ട് ഇടംപിടിച്ച അതുല്യനായ കഥാകാരനാണ് ടി. പത്മനാഭനെന്ന് ജൂറി വിലയിരുത്തി. ഈമാസം 17, 18 തിയ്യതികളില്‍ ‘വിഭജനം; വിദ്വേഷം ഒരു സര്‍ഗവിചാരണ’ എന്ന പേരില്‍ സംസ്‌ക്കാര സാഹിതി വിചാരസദസ് നടത്തും.  സാംസ്‌ക്കാരിക, രാഷ്ട്രീയ, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നും ആര്യാടൻ ഷൗക്കത്ത് അറിയിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

തീയേറ്ററുകളിൽ ഇടി മുഴക്കം തീർക്കാൻ “ സലാർ “ ക്രിസ്മസ് റിലീസിന്

Published

on

കെജിഎഫ്, കെജിഎഫ്-2 എന്നീ രണ്ട് പാൻ ഇന്ത്യൻ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് സലാർ. പ്രഭാസ് നായകനാകുന്ന സലാറിൽ പൃഥ്വിരാജ് ആണ് വില്ലൻ വേഷത്തിലെത്തുന്നത്. “സലാർ“ന്റെ ട്രെയിലർ ഇതിനോടകം തന്നെ യൂട്യൂബിൽ തരംഗമായി മുന്നേറുന്നു. തെന്നിന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കർ സൂപ്പർ സ്റ്റാർ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പ് ചെറുതല്ല. കൊടും ശത്രുകളായി മാറപ്പെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക. ആദ്യ ഭാഗമായ സലാർ പാർട്ട്‌ 1- സിസ് ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും, മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ചിത്രം ഡിസംബർ 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും.

Advertisement
inner ad
Continue Reading

Entertainment

അൻജന വാർസ് സിനിമകൾ വരുന്നു: ദൃശ്യമുദ്ര മോഹൻലാൽ പ്രകാശനം ചെയ്തു

Published

on

പാലക്കാട്: മിന്നൽ മുരളി, ആർഡിഎക്സ്- എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവായ അൻജന ഫിലിപ്പും സിനിമ-പരസ്യ ചലച്ചിത്ര സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാറും സംയുക്തമായി സിനിമാ നിർമ്മാണത്തിലേയ്ക്ക്. സംയുക്ത സിനിമാ സംരംഭത്തിന്റെ ദൃശ്യ മുദ്ര മോഹൻലാൽ പ്രകാശനം ചെയ്തു.

Advertisement
inner ad

ആദ്യ സിനിമ ജനുവരിയിൽ പാലക്കാട് ചിത്രീകരണം ആരംഭിക്കും.

കുവൈറ്റ് ആസ്ഥാനമാക്കി ഓയിൽ നാചുറൽ ഗ്യാസ് വ്യവസായം നടത്തുന്ന ഫിലിപ്പ് സക്കറിയയുടെയും ഭാര്യ അൻജന ഫിലിപ്പിന്റെയും ഉടമസ്ഥതയിലുള്ള അൻജനാ ടാക്കീസും വി. എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വാർസ് സ്റ്റുഡിയോസും ഇതോടെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈല സിനിമയുടെ നിർമ്മാതാവായ ഓസ്ട്രേലിയയിൽ താമസമാക്കിയ മലയാളി സംരംഭകൻ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്.

Advertisement
inner ad

“വലിപ്പത്തിലേക്ക് വളരുന്ന മലയാളം ഉൾപ്പെട്ട തെന്നിന്ത്യൻ സിനിമയ്ക്കൊപ്പം അൻജന – വാർസ് സംരംഭങ്ങളും ഇനി ഉണ്ടെന്നത് ഏറെ സന്തോഷകരം. ഏറ്റവും മികച്ച കഥകൾ കണ്ടെത്തി മുന്നേറാനുള്ള ഈ സംരഭത്തിന്റെ തീരുമാനം ഉചിതം. എല്ലാ ആശംസകളും പ്രാർത്ഥനയും” – മോഹൻലാൽ പറഞ്ഞു.

കാമ്പും കാതലുള്ള ഉള്ളടക്കം കണ്ടെത്തി ചലച്ചിത്ര മാധ്യമത്തിൽ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അൻജന ടാക്കീസും വാർസ് സ്റ്റുഡിയോയും ഒന്നിക്കുന്നത്. ആറോളം പ്രൊജക്ടുകളുടെ രചനാ ജോലികൾ പൂർത്തിയായി വരുകയാണ്. സാഹിത്യത്തിലെ സമകാലിക എഴുത്തുകാരായ എസ്. ഹരീഷ്, സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി. ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് ആദ്യ സിനിമകൾ.

Advertisement
inner ad

“സാഹിത്യം, നടന്ന സംഭവങ്ങൾ- എന്നീ സ്രോതസ്സുകളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ സിനിമയുടെ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നത്. ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ ചുമതലപ്പെടുത്തുന്ന രീതിയായിരിക്കും അവലംബിക്കുക. നല്ല കഥകൾ കണ്ടെത്തുവാനായി, എന്നതാണ് നിർമ്മാണം ആരംഭിക്കാനുള്ള പ്രചോദനം. സിനിമകളോട് കുടുംബസമേതം ഞങ്ങൾക്കുള്ള ഇഷ്ടമാണ് നിർമ്മാണത്തിലേക്ക് ഞങ്ങളെ നയിച്ചത്. സിനിമാ നിർമ്മാണ പ്രക്രിയയെ ഒരു വ്യവസായം എന്ന നിലയ്ക്ക് തികച്ചും പ്രൊഫഷണൽ രീതികളോടെയാകും സമീപിക്കുക”- അൻജന ഫിലിപ്പ് പറഞ്ഞു.

“എല്ലാ സിനിമകൾക്കും ഈ ലോകത്തെ എല്ലാവരും പ്രേക്ഷകരായ ഒരു കാലത്താണ് ഇന്ന് നമ്മൾ. ഭാഷയുടെ അതിരുകൾ സിനിമയ്ക്ക് ബാധകമല്ല. നല്ല സിനിമകൾക്ക് ലോകമാകെ വിപണി ലഭിച്ച കാലമാണിത്. ലോകം മുഴുവനും നമ്മുടെ സിനിമകൾക്കും എത്താനാകും. ഉള്ളടക്കമാണ് ഇപ്പോൾ സിനിമയുടെ ജയം നിർണ്ണയിക്കുന്നതും തിയറ്ററുകൾ നിറയ്ക്കുന്നതും. അൻജന ടാക്കീസുമായി ചേർന്ന് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സിനിമകൾ കണ്ടെത്തിയത് ഈ പാഠങ്ങളിൽ നിന്നാണ്”- വി.എ ശ്രീകുമാർ പറഞ്ഞു.

Advertisement
inner ad

നോവലിസ്റ്റും കഥാകൃത്തും ഏദൻ, ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം- തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ എസ്.ഹരീഷിന്റ കഥയാണ് ആദ്യ ചലച്ചിത്രമാകുന്നത്. രചനയിൽ ഹരീഷിനൊപ്പം പങ്കാളിയായി പ്രേം ശങ്കർ ആദ്യ സിനിമ സംവിധാനം ചെയ്യും. പാലക്കാടൻ പശ്ചാത്തലത്തിലെ ഹാസ്യ പ്രമേയമാണ് ചിത്രത്തിന്റേത്. ഒഗിൾവി,ഗ്രേ, ഫിഷ്ഐ, മെക്കാൻ, പുഷ് 360 തുടങ്ങിയ പരസ്യ ഏജൻസികളിൽ ക്രിയേറ്റീവ് ഡയറക്ടറും ബ്രിട്ടാനിയ, ഐടിസി, ടിവിസി, ലിവൈസ്, റാംഗ്ലർ തുടങ്ങി അനേകം ബ്രാൻഡുകൾക്ക് പരസ്യചിത്രം സംവിധാനം ചെയ്ത പ്രേം ശങ്കറിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യ ചിത്രം രണ്ടു പേർ 2017ൽ ഐഎഫ്എഫ്കെയിൽ മത്സര ചിത്രമായിരുന്നു.

മറ്റു സിനിമകളുടെയും സംവിധായകരുടെയും പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും.

Advertisement
inner ad

കഥയാണ് കാര്യം- എന്നതാണ് സംരംഭത്തിന്റെ വാക്യമുദ്ര.

Advertisement
inner ad
Continue Reading

Cinema

ചരിത്രമാവാൻ ‘ ഒങ്കാറ’. ഗോത്രഭാഷയയായ മർക്കോടിയിൽ ഒരുക്കിയ ആദ്യ സിനിമ

Published

on

സപ്തഭാഷാ സംഗമഭൂമിയായ കാസർക്കോടൻ മണ്ണിൽ നിന്നും മണ്ണിന്റെ മക്കളുടെ കഥപറയുന്നൊരു ചിത്രം. ആദിവാസി ഗോത്രവിഭാഗമായ മാവിലാൻ ഭാഷയയായ മർക്കോടിയിൽ ഒരുക്കിയിരിക്കുന്ന ‘ ഒങ്കാറ ‘ ഈ ഭാഷയിൽ  ഒരുക്കിയിരിക്കുന്ന ആദ്യചിത്രമെന്ന ഖ്യാതി നേടുന്നു. നവാഗതനായ ഉണ്ണി കെ ആർ ആണ് ചിത്രത്തിന്റെ സംവിധായകൻ. കാട് വീടാക്കിയ ഗോത്രവിഭാഗമാണ് മാവിലാൻ സമുദായം. പുനം കൃഷിനടത്തിയും കാട്ടുമൃഗങ്ങളെ വേട്ടയാടിയും ഉപജീവനം കഴിച്ചിരുന്ന ഗോത്രവിഭാഗത്തിന്റെ അതിജീവനത്തിന്റെ കഥകൂടിയാണ് ‘ ഒങ്കാറ ‘ .   സുധീർ കരമനയാണ് ഒങ്കാറയിൽ മുഖ്യവേഷത്തിലെത്തുന്നത്. ഒരു തെയ്യം കലാകാരന്റെ വേഷത്തിലാണ് സുധീർ കരമനയെത്തുന്നത്.  ആദിവാസി വിഭാഗമായ മാവിലാൻ സമൂഹത്തിന്റെ ഇടയിൽ സംസാരഭാഷയായി ഉപയോഗിക്കുന്ന മർക്കോടിക്ക് ലിപികളില്ല. പ്രാദേശികമായി മാവിലവു എന്നപേരിൽ അറിയപ്പെടുന്ന മർക്കോടി ഭാഷ വാമൊഴിയായാണ് തലമുറകളിലേക്ക് കൈമാറുന്നത്. ഒങ്കാറയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് പത്രപ്രവർത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയാണ്.

നൂറ്റാണ്ടുകളായി അടിമകളായി കഴിഞ്ഞിരുന്ന ഗോത്രവിഭാഗത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥപറയുന്ന ആറോളം പരമ്പരാഗത ഗാനങ്ങളുടെ അകമ്പടിയോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ പറയുന്നു. ഗോത്രവിഭാഗങ്ങളുടെ സംസ്‌കാരവും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൈമോശം വന്നു കൊണ്ടിരിക്കയാണ്. ഭാഷയും സംസ്‌കാരവും കലയും ചരിത്രതാളുകളിലേക്ക് ആവാഹിക്കുകയെന്ന ദൗത്യമാണ് ഞങ്ങൾ ഒങ്കാറയിലൂടെ നമ്മൾ നിർവ്വഹിച്ചിരിക്കുന്നതെന്ന് സംവിധായകൻ പറയുന്നു.

Advertisement
inner ad

‘ഗോത്രവിഭാഗത്തിന്റെ പഴയകാല ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്  ഒങ്കാറയുടെ കഥ. പൂർണ്ണമായും ഉൾക്കാട്ടിൽ ചിത്രീകരിച്ചിരിക്കുന്നു എന്നതും ചിത്രത്തിലെ  എല്ലാ കഥാ പാത്രങ്ങളും ആദിദ്രാവിഡ ഗോത്രഭാഷയായ മർക്കോടി മാത്രം സംസാരിക്കുന്നുവെന്നതും  ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. പുറം ലോകം ഏറെ കണ്ടിട്ടില്ലാത്ത വിവിധ ഗോത്ര തെയ്യങ്ങളും മംഗലംകളിയും പ്രാചീനകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഗാനങ്ങളും ഒങ്കാറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ ചിത്രത്തിൽ സുധീർ കരമനയ്‌ക്കൊപ്പം വെട്ടുകിളി പ്രകാശ്, സുഭാഷ് രാമനാട്ടുകര, ഗോപിക വിക്രമൻ, സാധിക വേണുഗോപാൽ, അരുന്ധതി നായർ, രമ്യ ജോസഫ്, ആഷിക് ദിനേശ്, ജിബു ജോർജ്ജ്, റാം വിജയ്, സച്ചിൻ, സജിലാൽ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിതുര, കല്ലാർ, കാസർക്കോട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Advertisement
inner ad

ക്രിസ്റ്റൽ മീഡിയ, വ്യാസ ചിത്ര, സൗ സിനി മാസ്, എന്നിവയുടെ ബാനറിൽ സുഭാഷ് മേനോൻ, ജോർജ്ജ് തോമസ് വെള്ളാറേത്ത്, ഡോ. പ്രഹ്ലാദ് വടക്കേപ്പാട്, സൗമ്യ എന്നിവർ ചേർന്നാണ് നിർമ്മാണം.  ഛായാഗ്രഹണം : വിനോദ് വിക്രം, പ്രശാന്ത് കൃഷ്ണ,  എഡിറ്റർ : സിയാൻ ശ്രീകാന്ത്, പ്രൊജക്റ്റ് കോ- ഓഡിനേറ്റർ. : ഒ കെ പ്രഭാകരൻ. നിർമ്മാണ നിർവ്വഹണം : കല്ലാർ അനിൽ, മേക്കപ്പ് : ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം ശ്രീജിത്ത്‌, ഷിനു ഉഷസ്, കല അഖിലേഷ് പ്രൊഡക്ഷൻ ശബ്ദസംവിധാനം : രാധാകൃഷ്ണൻ, സംഗീതം : സുധേന്ദു രാജ്, പി ആർ ഒ : എ എസ് ദിനേശ്

Advertisement
inner ad
Continue Reading

Featured