കോഴിക്കോട്: വ്യാപാരി വ്യവസായി ഏകകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു.വ്യാഴാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം. 1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്.ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്റേഷന്‍ കമ്മിറ്റി മെമ്ബര്‍, വ്യാപാരി ക്ഷേമ നിധി വൈസ് ചെയര്മാന്, കേരള മര്‍ക്കന്റയില്‍ ബാങ്ക് ചെയര്മാന് ഷോപ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമ നിധി ബോര്‍ഡ് മെമ്ബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1944 ഡിസംബര്‍ 25 ന് കോഴിക്കോട് കൂടാരപ്പുരയില്‍ ടി.കെ മുഹമ്മദിന്റെ അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു. ഹിദായത്തുല്‍ ഇസ്ലാം എല്‍.പി. സ്കൂള്‍, മലബാര്‍ ക്രിസ്ത്യ കോളജ് ശെഹസ്കൂള് എന്നിവിടങ്ങളില്‍ പഢനം കഴിഞ്ഞ് വ്യാപാരമേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു.1980ല്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറിയായാണ് സംഘടനപ്രവര്‍ത്തനത്തിന് തുടക്കം. വ്യാപാരി 1984 ല്‍ വ്യവസായി ഏകോപനസമിതിയുടെ ജില്ല പ്രസിഡന്റ് ആയി. 1985ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.