ടിഎം ജേക്കബ് സ്മാരക മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ടി എം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചു. അച്ചടി വിഭാഗത്തില്‍ മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ മഹേഷ് ഗുപ്തനും ദൃശ്യ വിഭാഗത്തില്‍ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ കെ.അരുണ്‍ കുമാറിനുമാണ് പുരസ്കാരം. ക്യാഷ് അവാർഡും ശില്‍പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സണ്ണിക്കുട്ടി ഏബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള അവാര്‍ഡ് നിര്‍ണയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ടി എം ജേക്കബിന്‍റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഈമാസം വൈകുന്നേരം നാലിന് തിരുവനന്തപുരം പ്രസ്ക്ലബ്ബിലെ ടിഎന്‍ജി ഹാളില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍  ടി എം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡെയ്സി ജേക്കബ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഗതാഗത മന്ത്രി ആന്‍റണി രാജു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ.ജോര്‍ജ്ജ് ഓണക്കൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ടി എം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റിയും മുന്‍ മന്ത്രിയുമായ അനൂപ് ജേക്കബ് അദ്ധ്യക്ഷനായിരിക്കുന്ന ചടങ്ങില്‍ അഡ്വ.  അമ്പിളി ജേക്കബും സംബന്ധിക്കും.

Related posts

Leave a Comment