Connect with us
48 birthday
top banner (1)

Kottayam

കൗമാരത്തെ പിടികൂടുന്ന ലഹരിക്കെതിരെ സിഡ്‌നി മോണ്ടിസ്സോറി സ്‌കൂള്‍; ‘ഫ്യൂച്ചര്‍ ക്ലേവ് ‘ മാര്‍ച്ച് ഇന്ന്

Avatar

Published

on

കോട്ടയം: കേരളത്തിൽ അടുത്തയിടെ കുട്ടികളിൽ പ്രകടമായി കാണുന്ന വയലൻസ് സ്വഭാവത്തെ മുൻ നിറുത്തി ഒരു പോസിറ്റീവ് സംവാദം സിഡ്നി മോണ്ടിസ്സോറി സ്കൂൾസ് സംഘടിപ്പിക്കുന്നു. കോട്ടയത്ത് സീസർ പാലസിൽ മാർച്ച് 1 ന് ശനിയാഴ്ച നടക്കുന്ന പോസിറ്റീവ് സംവാദം, “ഫ്യൂച്ചർ ക്ലേവ് ” മന്ത്രി വി.എൻ.വാസവൻ ഉത്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ജോൺ വി.സാമുവൽ ഐ.എ.എസ് മുഖ്യ പ്രഭാഷണം നിർവഹിക്കുന്ന യോഗത്തിൽ സിഡ്നി സ്കൂൾസ് ചെയർപേഴ്സൺ ജാസ്മിൻ കെ.മാത്യു അദ്ധ്യക്ഷത വഹിക്കും. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വർഗീസ് പി.പുന്നൂസ് വിഷയം അവതരിപ്പിക്കും.ചെറിയാൻ വറുഗീസ് മോഡറേറ്ററായിരിക്കും. തുടർന്ന് ദർശന സാംസ്ക്കാരിക കേന്ദ്രം ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ, നദീ പുനർ സംയോജന ജനകീയ കൂട്ടായ്മാ പ്രതിനിധി ഡോ.ജേക്കബ് ജോർജ്, കേരളാ പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സംസ്ഥാന പ്രസിഡൻ്റ് ഡോ.ചെറിയാൻപി .കുര്യൻ, സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ.സോസൻ ജോർജ്, കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി, കോസ്മിക് മാത് സ് ഡയറക്ടർ പി.ദേവരാജ്, എക്സ്പോ ലേണേഴ്സ് ഹബ് ഡയറക്ടർ സുനിൽ കെ.ജോർജ്, നർക്കോട്ടിക് സെൽസിവിൽ പോലീസ് ഓഫീസർ അമ്പിളി വി.ബി, ടോസ് റ്റേഴ്സ് ക്ലബ് പ്രതിനിധി അനു ജോൺ, റോട്ടറി ക്ലബ് ഈസ്റ്റ് പ്രസിഡൻ്റ് വൽസല വേണു എന്നിവർ ചർച്ചകൾക്ക് നേതൃത്വം കൊടുക്കും. ചർച്ചകളിലൂടെ രൂപപ്പെടുന്ന തുടർപദ്ധതികളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.നിർവഹിക്കും. സിഡ്നി സ്കൂൾ സ് മാനേജിംഗ് ഡയറക്ടർ ജെ.ജോസഫാണ് ഫ്യൂച്ചർ ക്ലേവിന് നേതൃത്വം കൊടുക്കുന്നത്. 2003 ൽ കോട്ടയത്ത് ഗാന്ധി നഗറിൽ പ്രവർത്തനം ആരംഭിച്ച സിഡ്നി സ്കൂൾസിന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ 20 സ്ഥാപനങ്ങ ളാണുള്ളത്. ഓരോ കുട്ടിയുടെയും സമ്പൂർണ്ണ വളർച്ചയ്ക്കായുള്ള സമഗ്ര പദ്ധതി നടപ്പിലാക്കുന്ന സിഡ്നി സ്കൂൾസിൻ്റ സാമൂഹ്യ ഉത്തരവാദിത്വ പദ്ധതികളെ മാതാപിതാക്കളും പൊതു സമൂഹവും അത്ഭുതാദരവുകളോടെയാണ് കണ്ടു വരുന്നത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു

Published

on

കോട്ടയം: കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു. ചെമ്പ് കെഎസ്‌ഇബി ഓഫീസിലാണ് സംഭവം. 45കാരനായ അനില്‍ കുമാറാണ് മരിച്ചത്. ചെമ്പ് കെഎസ്‌ഇബി ഓഫീസിലെ ലൈൻമാനായിരുന്നു അനില്‍.രാവിലെ ഓഫീസില്‍ വച്ച്‌ അനില്‍ കുഴഞ്ഞു വീണതോടെ മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയം. ഭാര്യ: രശ്മി, മക്കള്‍: ശ്രീഹരി, നവ്യശ്രീ

Continue Reading

Kottayam

വിനോദ ഉപകരണങ്ങള്‍ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷന്‍

Published

on

കോട്ടയം: സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉഴവൂര്‍ മദര്‍ തെരേസ സെപ്ഷ്യല്‍ സ്‌കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക്കിലേയ്ക്ക് വിനോദ ഉപകരണങ്ങള്‍ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷന്‍. 1.25 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

മദര്‍ തെരേസ സെപ്ഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ അന്നമ്മ തോമസ്, പ്രിന്‍സിപ്പല്‍ ബിബിന്‍ തോമസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജീവ് ജോസഫ്, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Kerala

ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം; മരിച്ചത് ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളും

Published

on

കോട്ടയം: കോട്ടയിൽ ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിലേക്ക് ചാടി മൂന്നുപേർ ആത്മഹത്യ ചെയ്തു. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. പുലർച്ചെ 5.20 നാണ് ട്രെയിൻ അപകട സ്ഥലത്ത് എത്തിയത്. ഈ സമയത്ത് ട്രെയിന് മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നു. ഇക്കാര്യം ലോക്കോ പൈലറ്റ് തന്നെയാണ് റെയിൽവേയിൽ അറിയിച്ചത്. ശരീര ഭാഗങ്ങൾ ചിന്നിത്തെറിച്ച നിലയിലായിരുന്നു. ആരാണ് മരിച്ചതെന്ന് വ്യക്തമല്ല. സ്ത്രീയുടേയും ഒരു കുട്ടിയുടേയും ചെരുപ്പുകൾ ട്രാക്കിൽ കിടക്കുന്നുണ്ട്.10 വയസും 15 വയസും പ്രായം തോന്നിക്കുന്ന കുട്ടികളുടെ മൃതദേ​ഹമാണ് കണ്ടെത്തിയത്. ഒപ്പം ഉണ്ടായിരുന്ന സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലാണ്. അമ്മയും മക്കളും ആകാമെന്നാണ് ഉയരുന്ന സംശയം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Continue Reading

Featured