നാടിന് കൈത്താങ്ങായി സാത്വികം ചാരിറ്റബിൾ സൊസൈറ്റി

സാത്വികം ചാരിറ്റബിൾ സൊസൈറ്റി വഴി രജിൻ എസ് ഉണ്ണിത്താന്റെ നേതൃത്വത്തിൽ ജില്ലയിൽ തന്നെ ഒട്ടനവധി പേരെ സഹായിക്കുന്നു ആവിശ്യ സാധനങ്ങൾ,മരുന്നുകൾ, സർക്കസ് തൊഴിലാളികൾ, അന്യ സംസ്ഥാന തൊഴിലളികളെ സഹായിക്കൽ, ലോക്ക് ഡൌൺ സമയത്ത് ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ഭക്ഷണ വിതരണം, ജില്ലയിൽ ഉടനീളം സ്കൂൾകളിലും നേരിട്ടും പഠനോപകരണ വിതരണo, കോവിഡ് രോഗികക്കും മറ്റും ഹോസ്പിറ്റലിൽ പോകാൻ വാഹനംസൗകര്യം, വീടുകളും മറ്റു പ്രദേശങ്ങളും ആണുവിമുക്തമാക്കൽ, മൊബൈൽ ഫോൺ വിതരണം, രോഗികൾക്ക് പോഷകആഹാരം വിതരണം ചെയ്യൽ, കോവിഡ് മൂലവും അല്ലാതെയും കോറോറൈനിൽ താമസിക്കുന്നവർക്ക് സൗജന്യ ഇലക്ട്രിക്കൽ പ്ലമ്പിങ് വർക്ക്‌ ചെയ്തുകൊടുക്കാൻ ടീം,ക്ഷേത്രങ്ങളിലെ അന്തേവാസികളായ ആളുകൾക്കും മൃഗങൾക്കും ഭക്ഷണം, അനാഥലയങ്ങൾ വൃദ്ധസാധനങ്ങളിൽ ലോക്ക്ഡൌൺ സമയത്തു ആവിശ്യസാധനങ്ങൾ എത്തിച്ചു ,കർക്കിടക മാസത്തിൽ കർക്കിടക കിറ്റ് ചികിത്സ ധനസഹായവിതരണം അങ്ങനെ ഒട്ടനവധി രീതിയിൽ ആണ് നാടിനുതുണയായത് ആലപ്പുഴ പത്തനംതിട്ട ജില്ലയിലെ സാധാരണക്കാർക്കായി ഓണപുടവയും ഓണകിറ്റുമായി ഓണവണ്ടി കെ പി സി സി രാഷ്ട്രീയ നിർവഹഹസമതി അംഗം എം ലിജു ഉദ്ഘാടനം ചെയ്തു ആരംഭിച്ചു പത്തനംതിട്ട ജില്ലയിൽ ഓണവണ്ടി കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ കെ പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു, വിവിധ ഭാഗങ്ങളിൽ കെ പി സി സി സെക്രട്ടറി അഡ്വ കോശി എം കോശി,യൂത്ത് കോൺഗ്രസ്‌ ജില്ലാപ്രസിഡന്റ്‌ ടിജിൻ ജോസഫ്, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ മുഹമ്മദ് അസ്‌ലം,സംസ്ഥാന ജനറൽ സെക്രട്ടറി എം നൗഫൽ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു ഒട്ടനവധി കുടുംബങ്ങൾക്ക് സഹായം മായി ഓണവണ്ടി രണ്ടു ജില്ലകളിൽ ആയി പൂർത്തികരിക്കാൻ അഞ്ചു ദിവസങ്ങൾ എടുത്തു.

Related posts

Leave a Comment