യു ഡി എഫ് സൈബർ ഗ്രൂപ്പുകളിൽ വ്യാജ ചിത്രങ്ങൾ നിർമ്മിക്കുന്നുവെന്ന് സ്വരാജ് ; തെളിവായി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ ഉടമ ‘കൊണ്ടോട്ടി സഖാക്കൾ’

കൊച്ചി : മോൺസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന തരത്തിൽ തന്റെ വ്യാജ ചിത്രങ്ങൾ നിർമ്മിച്ച് യുഡിഎഫ് സൈബർ ഗ്രൂപ്പുകൾ ഷെയർ ചെയ്യുന്നതായി ആക്ഷേപവുമായി മുൻ എം എൽ എയും സി പി എം നേതാവുമായ സ്വരാജ് രംഗത്തുവന്നിരുന്നു. എന്നാൽ ഇതിന്റെ തെളിവായി സ്വരാജ് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിൽ ‘നാട് നന്നാകാൻ യു ഡി എഫ്’ എന്ന പബ്ലിക് ഫേസ്ബുക്ക് ഗ്രൂപ്പിൽ ആരോപണ വിധേയമായ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് ‘കൊണ്ടോട്ടി സഖാക്കൾ’ എന്ന അക്കൗണ്ടിൽ നിന്നാണ്.ഇതോടെ യു ഡി എഫ് സൈബർ ഗ്രൂപ്പുകളെ ലക്ഷ്യംവെച്ച് സ്വരാജ് നടത്തിയ ആരോപണം പൊളിഞ്ഞിരിക്കുന്ന സ്ഥിതിയാണ്.

Related posts

Leave a Comment