ശിവശങ്കരന് സ്വപ്ന, ബഹറയ്ക്ക് അനിത, ഇടയ്ക്കു നില്‍ക്കാന്‍ മുഖ്യമന്ത്രി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മനഃസക്ഷിസൂക്ഷിപ്പുകാരും വിശ്വസ്തരുമായ ഉന്നത ഉദ്യോഗസ്ഥര്‍ ഓരോരുത്തരായി ക്രിമിനല്‍ കേസുകളില്‍ കുടുങ്ങുന്നതിന്‍റെ ആവലാതിയിലാണ് സിപിഎമ്മും ഇടതുപക്ഷവും. എന്നാല്‍, കാര്‍ക്കശ്യത്തിന്‍റെ ഉരുക്കുകവചം തീര്‍ത്ത്, അതിനുള്ളില്‍ ആരാലും ചോദ്യം ചെയ്യപ്പെടാതെ കഴിയുന്ന മുഖ്യമന്ത്രിക്കെതിരേ ചെറുവിരലനക്കാന്‍ പാര്‍ട്ടിയിലോ മുന്നണിയിലോ ഒരാളുമില്ല. പിണറായിയുടെ പാര്‍ട്ടിയുടെ പ്രധാന പ്രതിയോഗി വി.എസ് അച്യുതാനന്ദന്‍ അത്യാസന്ന നിലയില്‍ കിടപ്പിലാണ്. വെളിയം ഭാര്‍ഗവനെപ്പോലുള്ളവര്‍ നയിച്ച സിപിഐയുടെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. ഇടതുമുന്നണിയിലെ മറ്റെല്ലാ കക്ഷികളും നേതാക്കന്മാരും മുഖ്യമന്ത്രിയുടെ ഏറാന്‍മൂളികളും. പോരാട്ടരംഗത്ത് ആകെയുള്ളത് കോണ്‍ഗ്രസും യുഡിഎഫും മാത്രം. അവരുടെ വായടപ്പിക്കാനാണ് കള്ളക്കേസുകളുണ്ടാക്കാനും സൈബര്‍ ആക്രമണം നടത്താനും മുഖ്യമന്ത്രിയും സിപിഎമ്മും കാണിക്കുന്ന അമിതാവേശം.

  • അനിത പുല്ലയിലെന്ന മായിക സുന്ദരി

മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ, അഡിഷണല്‍ ഡയറക്റ്റര്‍ മനോജ് ഏബ്രഹാം എന്നിവരെ തട്ടിപ്പു വീരന്‍ മോന്‍സണ്‍ മാവുങ്കലിനു പരിചയപ്പെടുത്തിക്കൊടുത്തത് അനിത പുല്ലയിലെന്ന പ്രവാസി സുന്ദരിയാണ്. തൃശൂര്‍ മാള സ്വദേശിയാണ് അനിത. ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് ജോലി തേടി ഇറ്റയിലെത്തിയ അനിത അവിടെ പരിചയപ്പെട്ട ആളെ പ്രണയിച്ചു വിവാഹം കഴിച്ചു. പ്രവാസി സംഘടനകളുമായി അടുപ്പംസ്ഥാപിച്ച അനിത പിന്നീട് അവ‌രെ നാട്ടിലുള്ള പ്രധാനികളുമായി കൂട്ടിയിണക്കുന്ന കണ്ണിയായി മാറി. മുഖ്യമന്ത്രി പിണറായി വിജയന്‍, ചില മന്ത്രിമാര്‍, എംപിമാര്‍,എംഎല്‍എമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായെല്ലാം അടുത്ത പരിചയമുണ്ട്. പ്രവാസികളുടെ നിരവധി ആവശ്യങ്ങള്‍ ഇവര്‍ മുഖേന സാധിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികളായ ചിലര്‍ മുഖേനയാണ് മോന്‍സണ്‍ മാവുങ്കലിനെ അനിത പരിചയപ്പെട്ടത്. പിഎംഎഫ് രക്ഷാധികാരി എന്ന നിലയില്‍ ലോകമെമ്പാടുമുള്ള മലയാളി പ്രമുഖരുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചു. ഇതാണ് അനിതയിലേക്കുള്ള വഴി തുറക്കാന്‍ കാരണം. അനിതയുമായുള്ള ബന്ധത്തിലൂടെ പിരിചയപ്പെട്ട ചിലരുമായി മോന്‍സണ്‍ വ്യാപാര ബന്ധങ്ങളും സ്ഥാപിച്ചു. തന്‍റെ സുഹൃത്തുക്കളില്‍ നിന്ന് ഇയാള്‍ പത്ത് കോടി രൂപ സമാഹരിച്ചതായി അനിത തന്നെ പറയുന്നു. ഇതേക്കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ തന്നെ വിരട്ടിയെന്നും അനിത. എന്നാല്‍ അതിനു മുന്‍പ് തന്നെ, താന്‍ അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബഹറയെ മോന്‍സന്‍റെ വീട്ടിലേക്കു ക്ഷണിച്ചു. ഈ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം കലൂരിലുള്ള മോന്‍സന്‍റെ വീട്ടിലെത്തിയത്. ഒപ്പം മനോജ് ഏബ്രഹാമും ഉണ്ടായിരുന്നു. ഒരു പൊലീസ് മേധാവിയെ, അദ്ദേഹത്തിനു പരിചയമില്ലാത്ത മറ്റൊരാളുടെ വീട്ടില്‍ വിളിച്ചു വരുത്താനുള്ള എന്തു മാന്ത്രിക വിദ്യയാണ് അനിതയുടെ കൈയിലെന്ന് അവ്യക്തം.

എന്നാല്‍, മോന്‍സണ്‍ കള്ളനാണെന്ന് ബഹറയ്ക്കു സംശയം തോന്നിയിരുന്നു എന്നാണ് അനിത ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. പക്ഷേ, ഈ സംശയം നിലനില്‍ക്കത്തെന്നെ പ്രത്യേക ഉത്തരവിറക്കി മോന്‍സന്‍റെ വീട്ടില്‍ പൊലീസ് ബീറ്റ് ബോക്സും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിത്യ സന്ദര്‍ശനവും ഒരുക്കിയത് എന്തിനാണെന്നു ബഹറ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തട്ടിപ്പ് കേസ് പുറത്തു വന്നതിനെത്തുടര്‍ന്ന് ഒളിവിലാണ് ബഹറ. അന്വേഷണം ശരിയായി നീങ്ങിയില്‍ സംസ്ഥാന ക്രൈം ബ്രാഞ്ച് പോലീസിന് ബഹറയെയും ചോദ്യം ചെയ്യേണ്ടി വരും. പൊലീസ് മേധാവി സ്ഥാനത്തു നിന്നു വിരമിച്ച ഒരാളെ, അടുത്ത ഡിജിപിയുടെ കാലത്തു തന്നെ ചോദ്യം ചെയ്യുന്നത് കേരള ചരിത്രത്തില്‍ ആദ്യം.

പണം നഷ്ടപ്പെട്ടവര്‍ തന്നോടു പരാതി പറഞ്ഞപ്പോള്‍, മുഖ്യമന്ത്രിക്കു പരാതി നല്‍കാനാണ് താന്‍ നിര്‍ദേശിച്ചതെന്നാണ് അനിത പറയുന്നത്. മുഖ്യമന്ത്രിയോട് താനും പറഞ്ഞോളാം എന്നും അവര്‍ ഉറപ്പ് നല്‍കി. ഒന്നാം ലോക കേരള സഭയുടെ കാലം മുതല്‍ മുഖ്യമന്ത്രിയുമായി നേരിട്ട് അടുപ്പം പുലര്‍ത്തുന്ന ആളാണ് അനിത എന്നാണ് അവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

ഏതായാലും മുഖ്യന്ത്രിയുടെ മറ്റൊരു വിശ്വസ്തനായ എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നാണ് സ്വപ്നയെന്ന മാദക റാണിയെ പരിചയപ്പെട്ടതും പിന്നീടു സ്വര്‍ണക്കടത്ത് കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസിനെ മാറ്റിയെടുത്തതും. സമാന മാതൃകയിലാണിപ്പോള്‍ ലോക് നാഛ് ബഹറയെന്ന മുന്‍ പോലീസ് മേധാവിയുടെ നടപടികളും. കോടിക്കണക്കിനു രൂപ കബളിപ്പിച്ച് ആഗോള മലയാളികളെയാകെ ചതിച്ച മോന്‍സണ്‍ മാവുങ്കലിന്‍റെ ഏജന്‍റായി ബഹറ മാറിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

മൂന്നു വര്‍ഷം മുന്‍പാണ് അനിത മോന്‍സണെ പിരചിയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മിലുള്ള കുടുംബ സുഹൃത് ബന്ധത്തിലേക്ക് അതു വളര്‍ന്നു. അനിതയുടെ അച്ഛന്‍ മരിച്ചപ്പോള്‍ ആഗോള മലയാളി സംഘത്തിന്‍റെ വീരനായകനായി മോന്‍സണും അനിതയെ സഹായിക്കാന്‍ അടുത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറുടെ മനസില്‍ സ്വപ്ന ഇടം നേടിയതും സ്വപ്ന.യുടെ പിതാവിന്‍റെ മരണ സമയത്ത് ഒപ്പം നില്‍ക്കാന്‍ ഓടിയെത്തിയതു കൊണ്ടായിരുന്നു.

  • ബഹറയെ എന്തു ചെയ്യും?

ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സംരക്ഷണം ഒരുക്കും. പക്ഷേ, നിയം അനുസരിച്ചാല്‍, ബഹറയെ ഉടന്‍ കൊച്ചി മെട്രോ റെയില്‍ സിഎംഡി സ്ഥനത്തു നിന്നു പിരിച്ചുവിടണം. പോലീസ് മേധാവിയായിരിക്കെ, തട്ടിപ്പുകാരന് വേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്തു എന്നതിന് വളരെക്കൂടുതല്‍ തെളിവുകള്‍ പോലീസ് ശേഖരിച്ചു കഴിഞ്ഞു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ബഹറയെയും ചോദ്യം ചെയ്തേ മതിയാകൂ. ചോദ്യം ചെയ്യപ്പെടലിനു തന്‍റെ കീഴുദ്യോഗസ്ഥനു കീഴില്‍ നേരിട്ട് ഹാജരാകേണ്ടി വരുന്ന ആദ്യത്തെ ഡിജിപി ആവും ലോക്നാഥ് ബഹറ. കേസിനു വേണ്ടി യാത്ര ചെയ്യാനും ചെലവാക്കാനും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായതു കൊണ്ടു മാത്രം ബഹറയ്ക്കു കൂടുതല്‍ കാലം പിടിച്ചു നില്‍ക്കാനാവില്ല. വിജയന്‍ എത്ര ശ്രമിച്ചാലും ബഹറയെ കുറ്റവിമുക്തനാക്കാനാവില്ല. തുടക്കത്തില്‍ ശിവശങ്കറെ രക്ഷിക്കാന്‍ നോക്കിയെങ്കിലും ആറു മാസം ജയിലില്‍ കഴിയേണ്ടി വന്ന ശിവശങ്കറിന്‍റെ വഴിയേ തന്നെയാകും ബഹറയ്ക്കും സഞ്ചരിക്കേണ്ടി വരിക..

ബഹറ തട്ടിപ്പുകള്‍ നടത്തിയെന്നതിനു തെളിവില്ല. പക്ഷേ, സര്‍വീസ് റൂളുകളും പ്രോട്ടോകോളുകളും ലംഘിച്ച് കളങ്കിതര്‍ക്കൊപ്പം നിന്നതിനും തട്ടിപ്പുകള്‍ക്കു സഹായകരമായ ഒത്താശകള്‍ ചെയ്തു കൊടുത്തതിനും ശിക്ഷ അനുഭവിച്ചേ മതിയാകൂ. വിദേശ നാണയ വിനിമയ ചട്ടങ്ങള്‍ വരെ നിരത്തി അറസ്റ്റ് ചെയ്യപ്പെട്ട സ്വപ്ന സുരേഷിനെ രക്ഷപ്പടുത്താനും മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലുകളുണ്ടായി. പക്ഷേ, സ്വപ്ന ഇപ്പോഴും ജയിലിലാണ്. ഇതേ അനുഭവമാണോ അനിത പുല്ലയിലിനെ കാത്തിരിക്കുന്നതെന്നു കണ്ടറിയണം. പഴുതുതകളടച്ച് അന്വേഷിച്ചാല്‍ അനിതയും കുടുങ്ങുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

Related posts

Leave a Comment