അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വപ്ന സുരേഷ്; ഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി

കൊച്ചി: താന്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. എന്തെങ്കിലും തെറ്റ് ചെയ്താല്‍ മാത്രം പേടിച്ചാല്‍ മതി. തനിക്ക് ആരേയും പേടിയില്ല. ചുമത്തിയിരിക്കുന്ന ഗൂഢാലോചന കേസ് വ്യാജമാണ്. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിനായി എത്തിയപ്പോഴായിരുന്നു സ്വപ്‌നയുടെ പ്രതികരണം. കെ.ടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യല്‍ ചൂണ്ടിക്കാ‌ട്ടി സ്വപ്ന ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ സ്വപ്ന ചോദ്യം ചെയ്യലിന് ഹാജരായത്.

Related posts

Leave a Comment