സ്വപ്ന സുരേഷ് നാളെ ജയിലിൽ നിന്നിറങ്ങും

കൊച്ചി: യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് നാളെ ജയിൽ മോചിതയാകും. ഇവർ ഉൾപ്പെട്ട യുഎപിഎ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണിത്. കോടതിവിധിയുടെ പകർപ്പ് അവരെ താമസിപ്പിച്ചിരിക്കുന്ന വനിതാ ജയിലിൽ കിട്ടിയ ശേഷം മറ്റു നടപടികൾ പൂർത്തിയാക്കി മിക്കവാറും നാളെത്തന്നെ ജയിലിൽ നിന്ന് വിട്ടയയ്ക്കാനാണ് നീക്കം. പതിനഞ്ചു മാസമായി സ്വപ്ന ജയിലിലാണ്.


സ്വപ്നയ്ക്കൊപ്പം യുഎപിഎ ചുമത്തപ്പെട്ട മറ്റുള്ളവർക്കും ഹൈക്കോടതി ജാമ്യം നൽകി, പി.എസ്. സരിത്, റബീൻ ഹമീദ്, കെ.ടി. റമീസ്, ഷെറഫുദീൻ, മുഹമ്മദ് അലി, റബീൻ ഹമീദ്, എ.എം. ജലീൽ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവർ.
നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തി രാജ്യത്തിനു വെല്ലുവിളി സൃഷ്ടിച്ചു എന്നിായിരുന്നു ഇവർക്കെതിരേ ഉന്നയിക്കപ്പെട്ട കുറ്റം. കഴിഞ്ഞ വർഷം ജൂലൈ 11 നാണ് സ്വപ്നയെ ജയിലിൽ അടച്ചത്. സ്വർണക്കടത്തിന്റെ പേരിൽ കസ്റ്റംസും ഡോളർ കടത്തിന്റെയും കള്ളപ്പണം ഇടപാടിന്റെ യും പേരിൽ എൻഫോഴ്സ്മെന്റും ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിൽ നേരത്തേ കോടതി ജാമ്യം അനുവദിച്ചു. യുഎപിഎ കേസിൽ കൂടി ‌ജാമ്യം കിട്ടിയതോടെ, സ്വപ്നക്കെതിരേ രജിസ്റ്റർ ചെയ്യപ്പെട്ടമുഴുവൻ കേസുകളിലും ജാമ്യം കിട്ടി. ഇതാണ് അവരുടെ ജയിൽ മോചനത്തിനു വഴി തുറന്നത്.
കേരളം കണ്ട ഏറ്റവും വലിയ രാജ്യാന്തര തട്ടിപ്പാണ് സ്വപ്ന സുരേഷ് ഉൾപ്പെട്ട വിവിധ കേസുകൾ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെളിച്ചത്തു കൊണ്ടു വന്ന ഈ കേസുകൾ രാജ്യത്തു തന്നെ അപൂർവങ്ങളിൽ അത്യപൂർവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനു നേരിട്ടു പങ്കാളിത്തമുണ്ടായിരുന്ന നയതന്ത്ര സ്വർണക്കടത്തിന്റെ അന്വേഷണം മുഖ്യമന്ത്രിയിലേക്കു തന്നെ നീണ്ടു വന്നപ്പോൾ, ഉന്നത ഇടപെടലുകളെ തുടർന്ന് കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു. വിദേശ പൗരന്മാരുൾപ്പെട്ട കേസിൽ വിശദമായ അന്വേഷണത്തിന് കേന്ദ്ര വിദേശ മന്ത്രാലയമോ ആഭ്യന്തര വകുപ്പോ തയാറായില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നിരന്തരം സമ്മർദം ചെലുത്തിയെങ്കിലും കേന്ദ്ര സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതികൾക്ക് സംരക്ഷണം നൽകുന്നതിന് രാജ്യത്തിന്റെ രാജ്യാന്തര സൗഹൃദം മറയാക്കിയത് ഉന്നതരെ രക്ഷിക്കാനാണെന്ന ആരോപണം തുടക്കം മുതലുണ്ട്. ഇന്റർ പോൾ അന്വേഷിക്കേണ്ട കേസ് ആയിരുന്നു ഇത്.


മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, പ്രവൈറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ എന്നിവരിലേക്കു വരെ അന്വേഷണം നീണ്ടു. 90 ദിവസം വരെ റിമാൻഡിൽ കഴിഞ്ഞ ശിവശങ്കർ ഇപ്പോഴും സസ്പെൻഷനിലാണ്. സസ്പെൻഷനിൽ കഴിഞ്ഞുകൊണ്ട് സർക്കാർ ശമ്പളവും മറ്റ് ആനുകൂല്യങ്ങൾ ഇയാൾ കൈപ്പറ്റുന്നുമുണ്ട്.

Related posts

Leave a Comment