സ്പിംഗ്ളറിന് പിന്നിലെ ബുദ്ധികേന്ദ്രം വീണാ വിജയൻ, രഹസ്യചര്‍ച്ചയ്ക്ക് ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ട്, സിസിടിവി ദൃശ്യം പുറത്തുവിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് – സ്വപ്ന സുരേഷ്

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്. ക്ലിഫ് ഹൗസിൽ രഹസ്യ യോഗങ്ങൾക്ക് താന്‍ തനിച്ച് പോയിട്ടുണ്ടെന്നും 2016 മുതല്‍ 2121 വരെ പല തവണ പോയിട്ടുണ്ടെന്നും
സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടാൽ ഇത് തെളിയുമെന്നും സ്വപ്‍ന വെല്ലുവിളിയുയർത്തി.
മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്നും പരിശുദ്ധമായ നിയമ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് സ്വപ്ന പറഞ്ഞു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ആരാഞ്ഞു. മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനൽ വഴി എന്തിനു കൊണ്ടുപോയെന്ന് വ്യക്തമാക്കണം. താന്‍ പറയുന്നത് കള്ളമല്ലെന്നും ആരാണ് തനിക്ക് ജോലി തന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അവർ പറഞ്ഞു. ഷാർജ ഭരണാധികാരിക്ക് കൈക്കൂലി നൽകിയെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്. യുഎഇ ഭരണാധികാരിയുമായി ക്ലിഫ് ഹോസിലെ കൂടിക്കാഴ്ച ചട്ടങ്ങള്‍ മറികടന്നായിരുന്നു. സ്പിംഗ്ളറിന് പിന്നിലെ ബുദ്ധികേന്ദ്രം വീണാ വിജയനാണ്. എക്സോലോജിക്കിന്‍റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയും സർക്കാരും മുന്നോട്ടുവെച്ച വാദങ്ങളുടെ മുനയൊടിക്കുന്നതാണ്. ഇതോടെ സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്

Related posts

Leave a Comment