ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സ്വപ്ന സുരേഷ്. കൂട്ടുപ്രതി സരിത്തും ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സംസ്ഥാനം വിട്ടു പോകരുതെന്ന വ്യവസ്ഥയിലാണ് സ്വപ്ന സുരേഷും, പി.എസ്. സരിത്തും ഇളവ് ആവശ്യപ്പെട്ടത്. ബെംഗളൂരുവിൽ ജോലി ലഭിച്ച സാഹചര്യത്തിലാണ് ആവശ്യമുന്നയിക്കുന്നതെന്നും ഇരുവരും കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. 

Related posts

Leave a Comment