സ്വപ്ന സുരേഷ് ജെയിൽമോചിതയായി, നയതന്ത്ര കള്ളക്കടത്ത് ആവിയായി

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച നയതന്ത്ര സ്വർണക്കടത്ത് കേസിലെ ‌പ്രധാന പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. ഇവർക്കെതിരേ ചുമത്തപ്പെട്ട മുഴുവൻ കേസുകളിലും ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് ജയിൽ മോചനം സാധ്യമായത്. കോടതി വിധി വന്ന്‌ മൂന്നു ദിവസങ്ങൾക്കു ശേഷമാണ് നടപടികൾ പൂർത്തിയാക്കി സ്വപ്നയെ ജയിലിൽ നിന്ന് വിട്ടയച്ചത്.
ജാമ്യത്തിനുള്ള മുഴുവൻ രേഖകളും ഇന്നലെ വൈകുന്നേരത്തോടെ അട്ടക്കുളങ്ങരയിലെ ജയിലിൽ ഹാജരാക്കിയെങ്കിലും സമ‌യം വൈകിയതിനാൽ മോചനം ഇന്നത്തേക്കു മാറ്റുകയായിരുന്നു. എൻഐഎ, കസ്റ്റംസ്, എൻഫോഴ്സ്മെന്റ് എന്നിങ്ങനെ മന്നു വിഭാ​ഗങ്ങളിലായാണ് അന്വേഷണം നടത്തിയത്. ഏറ്റവുമൊടുവിൽ എൻഐഎ ചുമത്തിയ യുഎപിഎ ആക്റ്റ് സ്വപ്നക്കെതിരേ നിലനിൽക്കില്ല എന്നു കോടതി കണ്ടെത്തിയതോടെ അവരെ വിട്ടയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.


എന്നാൽ സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ തുടങ്ങിയവരുൾപ്പെട്ട കേസിൽ കൂടുതൽ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകാതിരുന്നതാണ് നയതന്ത്ര സ്വർണക്കടത്ത് കേസ് ആവിയായിപ്പോകാൻ കാരണം. നയതന്ത്ര ബാ​ഗേജ് വഴി നടത്തിയ സ്വർണക്കടത്തിൽ വിദേശ പൗരന്മാരടക്കം പങ്കാളികളാണ്. ഈ കേസിന്റെ അന്വേഷണം പൂർത്തിയാകണമെങ്കിൽ വിദേശ മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, തുടങ്ങിയവയുടെ അനുമതി വേണം. ഇന്റർപോളിന്റെ സഹായവും അനിവാര്യമായിരുന്നു. എന്നാൽ ഇതിനൊന്നും കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. സിബിഐ അന്വേഷിക്കണമെന്ന കോൺ​ഗ്രസിന്റെ ആവശ്യവും കേന്ദ്ര സർക്കാർ തള്ളി.
കേരളത്തിലെ നാലു മന്ത്രിമാർ, മുഖ്യമന്ത്രിയുടെ ഓഫീസ്, നിയമസഭാ സ്പീക്കർ, മുതിർന്ന ഉദ്യോ​ഗസ്ഥർ തുടങ്ങയവരുൾപ്പെട്ട കേസിൽ സാധാരണ അന്വേഷണം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആശങ്ക ശരിവയ്ക്കുന്നതാണ് സ്വപ്ന സുരേഷിന്റെ കാര്യത്തിലടക്കം കണ്ടത്. മൂന്ന് മാസത്തെ റിമാൻഡ് കസ്റ്റഡിക്കു ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇപ്പോൾ ജാമ്യത്തിലാണ്. സിവിൽ സർവീസിൽ ജോലിയുണ്ടെങ്കിലും ചുമതല നൽകാത്തതി‌നാൽ വീട്ടിലിരുന്ന് ശമ്പളം പറ്റുകയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോ​ദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഹാജരാകാതെ വിട്ടുനിന്നു. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയിലേക്കു വരെ അന്വേഷണം വരുമെന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നടപടികൾക്കു തടയിടാൻ സഹായിച്ചത്. ഇതിനു പകരം തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി നടത്തിയ കള്ളപ്പണം ഇടപാടുകളിലടക്കം സംസ്ഥാന സ‌ർക്കാരും വലിയ വിട്ടുവീഴ്ച ചെയ്തു. കേന്ദ്രവും സംസ്ഥാനവും പരസ്പരം സഹായിച്ചപ്പോൾ കേരളം കണ്ട എക്കാലത്തെയും വലിയ രണ്ട് അഴിമിതി്കകേസുകൾ ആവിയായിപ്പോയി.
ഒരു വർഷവും ഒരു മാസവും ജയിലിൽ കിടന്ന ശേഷമാണ് സ്വപ്ന പുറത്തുവരുന്നത്. കഴിഞ്ഞ വർഷം ജൂലൈ ആറിനാണ് ഇവരെ ബം​ഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.

Related posts

Leave a Comment