Connect with us
48 birthday
top banner (1)

Kuwait

ഇടുക്കിയിലെ തോട്ടംതൊഴിലാളി മേഖയിലേക്ക്‌ കരുതലുമായ്‌ സാന്ത്വനം കുവൈറ്റ്‌ !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ഇടുക്കിയിലെ തോട്ടംതൊഴിലാളി മേഖയിലേക്ക്‌ കരുതലുമായ്‌ സാന്ത്വനം കുവൈറ്റ്‌. 2001 മുതൽ എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുപോരുന്ന കുവൈറ്റ്‌ മലയാളികളുടെ കാരുണ്യ കൂട്ടായ്മയാണു സാന്ത്വനം.കഴിഞ്ഞ 23 വർഷങ്ങളിലെ പ്രവർത്തന ത്തിൽ ഏറ്റവുമധികം സഹായ പദ്ധതികളുമായി ഇടപെട്ടിട്ടുള്ള കേരളത്തിലെ രണ്ടു ജില്ലകളാണു കാസർഗ്ഗോഡും ഇടുക്കിയും. പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ എന്നതിനുപുറമേ കാസർഗ്ഗോട്ടെ എൻഡോസൾഫാൻ മേഖലയും ഇടുക്കി ഹൈറേഞ്ചിലെ തോട്ടം തൊഴിലാളി മേഖലയും സാന്ത്വനം ഏറെ കരുതലോടെ യാണ് കൈകാര്യം ചെയ്തുപോരുന്നത്.

സാന്ത്വനത്തിന്റെ കഴിഞ്ഞ വർഷത്തെ സ്പെഷ്യൽ പ്രൊജക്ട്‌ ആയിരുന്ന കാസർഗ്ഗോട്ട്‌ കരിന്തളത്ത്‌ 40 ലക്ഷത്തോളം രൂപ മുതൽമുടക്കി സ്ഥാപിക്കുന്ന ഫിസിയോതെറാപ്പി സെന്ററിന്റെ നിർമ്മാണം പൂർത്തിയായിക്കൊണ്ടി രിക്കുകയാണു. പ്രശസ്ത ആർക്കിടെക്ട്‌ ശങ്കറിന്റെ ഹാബിറ്റാറ്റ്‌ ടെക്നോളജീ സിനാണു നിർമ്മാണച്ചുമതല. ഈ മെയ് മാസത്തോടെ സെന്റർ പ്രവർത്തന സജ്ജമാകും. അവിടെ ജീവനക്കാരെ നിയമിച്ച്‌ സൗജന്യ ചികിത്സയൊരുക്കു ന്നതും സാന്ത്വനം തന്നെയാണ്.

Advertisement
inner ad

മറ്റൊരു നിർമ്മാണസംരംഭമാണു ഈ വർഷവും സാന്ത്വനം കുവൈറ്റ്‌ അവതരിപ്പിക്കുന്ന സ്പെഷ്യൽ പ്രൊജക്ട്‌. ഇടുക്കി പീരുമേട്‌ താലൂക്കിലെ പശുപ്പാറ എന്ന കുഗ്രാമ പ്രദേശത്ത്‌ ഒരു “പാലിയേറ്റീവ്‌ കെയർ & കമ്മ്യൂണിറ്റി സെന്റർ” നിർമ്മിച്ച്‌ നാടിനു സമർപ്പിക്കുവാനാണു സാന്ത്വനം ലക്ഷ്യമിടുന്നത്‌. 25 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ‘പശുപ്പാറ പീപ്പിൾസ്‌ ക്ലബ്ബ്‌’ മായി ചേർന്നാണു പശുപ്പാറയിലെ സെന്റർ നിർമ്മിക്കുക. സാമൂഹ്യ പ്രതിബദ്ധതയുള്ള നന്മ നിറഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘമാണു ‘പിപിസി’ എന്ന പശുപ്പാറ പീപ്പിൾസ്‌ ക്ലബ്ബ്‌ & ലൈബ്രറി. അവർക്ക്‌ പശുപ്പാറ കവലയിൽ സ്വന്തമായുള്ള സ്ഥലത്ത്‌‌, പിപിസി യും സാന്ത്വനം കുവൈറ്റും സംയുക്തമായി ചേർന്ന്, മുപ്പത്‌ ലക്ഷത്തോളം രൂപ നിർമ്മാണ ചിലവ്‌ പ്രതീക്ഷിക്കുന്ന സെന്റർനിർമ്മിച്ച്‌ പ്രവർത്തനസജ്ജമാക്കും.’അവികസിത തോട്ടം തൊഴിലാളി മേഖലയിലെ ജനങ്ങൾക്ക്‌ ഈ സെന്റർ നല്ല നിലയിൽ പ്രയോജനം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല’ എന്ന് സാന്ത്വനം പ്രസിഡന്റ്‌ ജ്യോതിദാസ്‌ തൊടുപുഴയും സെക്രട്ടറി ജിതിൻ ജോസും പറഞ്ഞു. ഈ വിപുലമായ സാമൂഹ്യസുരക്ഷാ പദ്ധതിയുടെ നിർമ്മാണച്ചിലവുകളിലേക്ക്‌ സംഭാവനകൾ നൽകി, സാന്ത്വനത്തിന്റെ അംഗങ്ങളും അഭ്യുദയ കാംക്ഷികളും ആത്മാർത്ഥമായി സഹകരിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

തുടർന്ന് വരും വർഷങ്ങളിൽ കേരളത്തിലെ മറ്റു ജില്ലകളിലും ഇത്തരത്തിൽ, സാന്ത്വനത്തിന്റെ പേരിൽ, അവിടങ്ങളിലെ ഏറ്റവും സജീവമായി, ആത്മാർത്ഥമായി പ്രവർത്തിക്കുന്ന വോളന്ററി ഓർഗ്ഗനൈസേഷനുകളിലൊന്നുമായി ചേർന്ന് പൊതുജനത്തിനും നിർദ്ധനരോഗികൾക്കും പ്രയോജനപ്പെടുന്ന ഇത്തരം സ്ഥാപനങ്ങൾ നിർമ്മിച്ച്‌ നാടിനു സമർപ്പിക്കുവാൻ സാന്ത്വനത്തിനു പദ്ധതികളുണ്ട്‌. പ്രതിമാസം പത്തു ലക്ഷത്തിലേറെ രൂപയുടെ ചികിത്സാ ധനസഹായങ്ങളാണു സാന്ത്വനം കുവൈറ്റ്‌ നൽകി വരുന്നത്‌. ചികിത്സാ ധനസഹായത്തിനു പുറമേ നിർദ്ധന വിദ്ധ്യാർത്ഥികൾക്ക്‌‌ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും മറ്റ്‌ ആതുരസേവന സ്ഥാപനങ്ങൾക്കും സ്ഥിരമായി സാമ്പത്തിക സഹായം ചെയ്തുപോരുന്നു. കഴിഞ്ഞ വർഷം മാത്രം സ്പെഷ്യൽ പ്രൊജക്ടിനു പുറമേ ഒരു കോടിയിലധികം രൂപയുടെ ചികിത്സാസഹായങ്ങൾ നിർദ്ധനരോഗികൾക്ക്‌ സാന്ത്വനം കുവൈറ്റ്‌ എത്തിച്ചു നൽകുകയുണ്ടായി. ഫെബ്രുവരി ആദ്യം നടക്കുന്ന വാർഷിക പൊതുയോഗത്തോടെ പുതിയ പ്രവർത്തനവർഷ ത്തിലേക്ക്‌ കടക്കാൻ ഒരുങ്ങുകയാണിപ്പോൾ, സാന്ത്വനം കുവൈറ്റെന്ന നന്മനിറഞ്ഞ ഈ പ്രവാസികൂട്ടായ്മ. കഴിഞ്ഞ ഡിസംബർ 2 നു ബഹ്‌റിനിൽ വച്ച്‌ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗർഷോം ഫൗണ്ടേഷന്റെ പ്രശസ്തമായ 18 – മത്‌ ഗർഷോം അവാർഡ്‌, മികച്ച സാമൂഹ്യ സേവന സംഘടനാ വിഭാഗത്തിൽ, ‘സാന്ത്വനം കുവൈറ്റ്’‌ ഏറ്റുവാങ്ങി. സാന്ത്വനത്തെ സംബന്ധിച്ച്‌, കഴിഞ്ഞ 23 വർഷമായി തുടരുന്ന സമർപ്പിത സേവനദൗത്യത്തിനുള്ള അർഹിക്കുന്ന അംഗീകാരമായിരുന്നു ഈ അവാർഡ്‌.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

സാരഥി രജത ജൂബിലി ‘സാരഥീയം@25’ നാളെ ഹവല്ലി പാലസ് ഹാളിൽ!

Published

on

കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ 25-മത് വാർഷിക ആഘോഷം ‘സാരഥീയം @25’ നാളെ നവംബർ 15 നു വൈകുന്നേരം 3 മണി മുതൽ ഹവല്ലി പാർക്കിലെ വേദിയിൽ അരങ്ങേറുന്നു. രജത ജൂബിലി യോടനുബന്ധിച്ച് പരമോന്നത പുരസ്കാരമായ ഗുരുദേവ സേവാരത്ന അവാർഡ് മാനുഷിക സേവനങ്ങൾക്കായുള്ള ആദരവായി ലുലു ഗ്രൂപ്പ്‌ ഇന്റർനാഷനൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എം എ യൂസഫലിയ്ക്ക് നൽകി ആദരിക്കും. ശ്രീമദ് വീരേശ്വരാനന്ദ സ്വാമികൾ, ശിവഗിരി മഠം ഉപദേശക സമിതി അംഗവും പ്രമുഖ വ്യവസായിയുമായ ബാബുരാജ്, ഇന്ത്യൻ എംബസി പ്രതിനിധികൾ എന്നിവർ വിശിഷ്ട അതിഥികൾ ആയി പങ്കെടുക്കും.

സർവീസ് ടു ഹ്യൂമാനിറ്റി എന്ന ആപ്തവാക്യം മുഖമുദ്രയാക്കി പ്രവർത്തിച്ചുവരുന്ന സാരഥി 50 കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയ്ക്ക് വേദിയിൽ തുടക്കം കുറിക്കും. പഠന മികവ് പുലർത്തുന്ന 25 വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പും സാരഥി ട്രസ്റ്റിന്റെ ചേർത്തലയി ലുള്ള വിദ്യാഭ്യാസ സ്ഥാപനമായ എസ് സി എഫ് ഇ യുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിത പ്രദേശത്തെ 25 കുട്ടികൾക്ക് കേന്ദ്ര യൂണിഫോം സേവനങ്ങൾക്കായുള്ള തൊഴിലധിഷ്ടിത പരിശീലനവും ഉൾപ്പെടെ വിദ്യാഭ്യാസമേഖലയിൽ ഒരു കോടി രൂപയുടെ പദ്ധതികൾ സാരഥി ആസൂത്രണം ചെയ്തിട്ടുണ്ട്. രജത ജൂബിലി വാർഷികം എന്നും ഓർമയിൽ സൂക്ഷിക്കുവാൻ സ്മരണികയായി ഗോൾഡ് കോയിൻ പ്രകാശനവും പ്രസ്തുത വേദിയിൽ നടക്കും. പത്ത് പന്ത്രണ്ടാം ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ശാരദാംബ എക്സലൻസ് അവാർഡിന്റെ വിതരണവും, സാരഥി ഭവന നിർമാണ പദ്ധതിയിൽ പൂർത്തിയാക്കിയ പതിനൊന്നാമത് വീടിന്റെ താക്കോൽ ദാനവും വേദിയിൽ നടക്കും. പ്രശസ്ത പിന്നണി ഗായകർ ഹരിചരൺ ശേഷാദ്രി, ശിഖ പ്രഭാകരൻ, ഡ്രമ്മർ കുമരൻ എന്നിവരുടെ നേത്യത്വത്തിൽ സംഗീതനിശയും അരങ്ങേറും എന്ന് ഭാരവാഹികൾ പത്ര കുറിപ്പിൽ അറിയിച്ചു.

Advertisement
inner ad
Continue Reading

Kuwait

വിദേശികളുടെ താമസരേഖ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭാ സമിതിയുടെ അംഗീകാരം

Published

on

കുവൈറ്റ് സിറ്റി : വിസ കച്ചവടവും മനുഷ്യ കടത്തും തടയുക ലക്ഷ്യമിട്ട് വിദേശികളുടെ താമസരേഖ സംബന്ധിച്ചുള്ള പുതിയ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭാ സമിതി അംഗീകാരം നൽകിയാതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. കരട് നിയമത്തിൽ വിദേശികളുടെ പ്രവേശനം, രാജ്‌ജ്യത്ത് പ്രവേശിച്ചാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കൽ,വിദേശികളുടെ താമസരേഖ, വിസ കച്ചവടവും അനുബന്ധ കുറ്റകൃത്യങ്ങളും, നാടുകടത്തുന്നതിനുള്ള നിയമങ്ങൾ, വിദേശികളെ പുറത്താക്കൽ, പിഴകളും പൊതു വ്യവസ്ഥകളും എന്നിങ്ങനെ വിശദമായ 7 അധ്യായങ്ങൾ ഉൾപ്പെടുന്നു.നിയമത്തിൽ 36 ആർട്ടിക്കിളുകളും അടങ്ങിയിരിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ടത് എൻട്രി വിസയ്‌ക്കോ റസിഡൻസ് പെർമിറ്റിനോ കീഴിലുള്ള ഒരു വിദേശിയുടെ റിക്രൂട്ട്‌മെൻ്റ് ചൂഷണം ചെയ്‌ത് വിസ വ്യാപാരം ചെയ്യുന്നത് നിരോധിക്കുകയും വിസ പുതുക്കുന്നതിന് ഏതെങ്കിലും തരത്തിൽ തുക ആനുകൂല്യമായി കൈപ്പറ്റുന്നത് കർശനമായി വിലക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ അനുമതിയില്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്നതിനോ അല്ലെങ്കിൽ അവരുടെ കുടിശ്ശിക ന്യായരഹിതമായി തടഞ്ഞുവയ്ക്കുന്നതിനോ റിക്രൂട്ട്മെൻ്റ് സമയത്ത് വ്യക്തമാക്കിയിട്ടുള്ളതല്ലാതെ വിദേശികളെ നിയമിക്കുന്നതിൽ നിന്ന് തൊഴിലുടമകളെവിലക്കുന്നു. മാത്രമല്ല, ഒരു വിദേശി തൻ്റെ തൊഴിലുടമയുടെയോ യോഗ്യതയുള്ള അധികാരികളുടെയോ അനുമതിയില്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. എതു സാഹചര്യങ്ങളിലും കാലഹരണപ്പെട്ടതോ സാധുവായ താമസരേഖ ഇല്ലാത്തതോ ആയ ഒരു വിദേശിയെ അഭയം നൽകുന്നതിനോ ജോലിക്കെടുക്കുന്നതിനോ അല്ലെങ്കിൽ രാജ്യത്ത് നിയമപരമായ താമസാവകാശമില്ലാത്ത വ്യക്തികളെ പാർപ്പിക്കുന്നതിനോ ഈ നിയമം വിലക്കുന്നു. വിസിറ്റ് വിസയിലോ താൽക്കാലിക വിസയിലോ രാജ്‌ജ്യത്ത് പ്രവേശിക്കുന്ന ഒരാൾ കാലാവധിക്ക് മുൻപ് രാജ്ജ്യം വിടുന്നില്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിലെ അധികാരിയെ അറിയിക്കണം’ എന്നത് ബന്ധപ്പെട്ട സ്‌പോൺസറുടെ ഉത്തരവാദിത്വമാകുന്നു എന്ന് ഈ നിയമം നിഷ്‌കർഷിക്കുന്നു.

Advertisement
inner ad
Continue Reading

Kuwait

‘ഖുർത്വുബ ഫൗണ്ടേഷൻ’ പ്രഥമ കുവൈത്ത് സർക്കിൾ കമ്മിറ്റി നിലവിൽ വന്നു

Published

on

കുവൈത്ത് സിറ്റി: ബീഹാറിലെ കിഷങ്കഞ്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖുർത്വുബ ഫൗണ്ടേഷന്റെ കുവൈത്ത് സർക്കിൾ കമ്മിറ്റി നിലവിൽ വന്നു. ഫർവാനിയ ഫ്രണ്ട്ലൈൻ ഹാളിൽ നടന്ന പ്രഥമ കൺവെൻഷൻ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഇസ്മായിൽ ഹുദവി അദ്ധ്യക്ഷനായിരുന്നു. ഖുർത്വുബ ഫൗണ്ടേഷൻ സ്ഥാപകനും, ഡയറക്ടറുമായ ഡോ. സുബൈർ ഹുദവി ചേകന്നൂർ പ്രവർത്തനങ്ങൾ വിശദീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. 23 ഏക്കർ വിസ്തൃതിയില്‍ ബഹുമുഖങ്ങളായ സംവിധാനങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തരം സംവിധാനങ്ങളിലൂടെ ദീർഘവീക്ഷണവും, കാഴ്ചപ്പാടും, മാറ്റത്തിന്‍റെ മനക്കരുത്തുമുള്ള സമൂഹത്തെ സേവിക്കുന്ന സോഷ്യല്‍ എഞ്ചിനിയേഴ്സിനെ വാർത്തെടുക്കുകയാണ് ഖുർത്വുബയുടെ ലക്ഷ്യമെന്ന് സുബൈർ ഹുദവി പറഞ്ഞു.

മുഖ്യ രക്ഷാധികാരി: സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, രക്ഷാധികാരികൾ: മുസ്തഫ കാരി, കെ.ബഷീർ, മുഹമ്മദലി ഫൈസി, അബ്ദുൽ ഹക്കീം മൗലവി, റസാഖ് അയ്യൂർ, ഫൈസൽ ഹാജി. ചെയർമാൻ: എം.കെ. റഫീഖ്, ജനറൽ കൺവീനർ: ഇഖ്ബാൽ മാവിലാടം. വർക്കിംഗ്‌ കൺവീനർമാർ:മിസ്ഹബ് മാടമ്പില്ലത്ത്, അസ്ഹർ ചെറുമുക്ക്. ട്രഷറർ:എം.ആർ.നാസർ. വൈസ് ചെയർമാന്മാർ: ഇസ്മായിൽ ഹുദവി, റഷീദ് സംസം, ടി.വി.ലത്തീഫ്, കുത്തുബുദീൻ ഉദുമ. കൺവീനർമാർ: മുജീബ് മൂടാൽ, ഹസ്സൻ തഖ്’വ, റഫീഖ് ഒളവറ, നാസർ പുറമേരി എന്നിവരാണ് ഖുർത്വുബ ഫൗണ്ടേഷൻ പ്രഥമ കുവൈത്ത് സർക്കിൾ കമ്മിറ്റി ഭാരവാഹികൾ. കൺവെൻഷനിൽ വിവിധ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് മുസ്തഫ കാരി (കെഎംസിസി), മുഹമ്മദലി ഫൈസി, അബ്ദുൾ ഹക്കീം മൗലവി (കെ.ഐ.സി.) കെ. ബഷീർ (കെ.കെ.എം.എ.) ഇസ്മായിൽ ഹുദവി (ഹാദിയ) എം.കെ. റഫീഖ് (മാംഗോ ഹൈപ്പർ) എം.ആർ. നാസർ, റസാഖ് അയ്യൂർ, ടി.വി. ലത്തീഫ്, റഷീദ് സംസം, ഫൈസൽ ഹാജി എന്നിവർ സംസാരിച്ചു. ഇഖ്ബാൽ മാവിലാടം സ്വാഗതവും, മുജീബ് മൂടാൽ നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Featured