സ്വനം കേരള പിറവിക്ക് ജയ്ഹോമിൽ.

മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടിയ പുതുമുഖ ചിത്രത്തിന് സംസ്ഥാന സർക്കാരിന്റേതുൾപ്പടേ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിരുന്നു.

കൊച്ചി:മികച്ച ചിത്രം, മികച്ച ബാലതാരം എന്നിവർക്കുള്ള സംസ്ഥാന അവാർഡുകളും , നിരവധി ഫെസ്റ്റിവൽ പുരസ്ക്കാരങ്ങളും നേടിയ സ്വനം 2021 നവംബർ 1 മുതൽ ജയ്ഹോം മുവി പ്ലാറ്റ് ഫോമിൽ സ്ട്രീമിംഗ് ചെയ്യുന്നു.
കണ്ണൻ , ബാലു എന്നീ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രം മികച്ച കാഴ്ച അനുഭൂതി സമ്മാനിക്കുമെന്നതിൽ തർക്കമില്ല. മലയാളത്തിലെ പ്രമുഖരായ താരങ്ങളുടേയും സാങ്കേതിക വിദ്ഗ്ധരുടേയും പ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് സ്വനം.
ചിത്രം ഒരിക്കലെങ്കിലും നാം കണ്ടിരിക്കേണ്ടതാണെന്നും മികച്ച അഭിനയം കാഴ്ച വെച്ച താരങ്ങൾ മലയാള സിനിമക്ക് ഒരു മുതൽ കൂട്ടാണെന്നും നിർമ്മാതാവ് രമ്യ രാഘവൻ പറയുന്നു. ദീപേഷ് തച്ചോളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.തുളസി ഫിലിംസിന്റെ ബാനറിൽ രമ്യ രാഘവൻ നിർമ്മിച്ച സ്വനം ഡോ. വത്സൻ വാനുശ്ശേരിയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ക്യാമറ വിവേക്.


പ്രേക്ഷകർക്ക് മികച്ച സിനിമകൾ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നൽകുന്ന ജയ്ഹോമിൽ എല്ലാ ആഴ്ചകളിലും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ സ്ട്രീം ചെയ്യുന്നുണ്ട്. പ്രമുഖ ചിത്രങ്ങൾക്കൊപ്പം പുതുമുഖ പ്രതിഭകളുടെ ചിത്രങ്ങൾക്ക് കൂടി മികച്ച പിന്തുണ നൽകുകയാണ് ജയ് ഹോം മുവീസ്. പ്രേക്ഷകരുടെ കൂടി പിന്തുണ ഉണ്ടാകുന്ന പക്ഷം മലയാളത്തിലെ നിരവധി പുതുമുഖങ്ങളുടെ മികച്ച സൃഷ്ടികൾ ജയ്ഹോമിലൂടെ സ്ട്രീമിംഗ് നടത്തുമെന്നും കേരള ഓപ്പറേഷൻ ഹെഡ് ജീവൻ നാസർ പറഞ്ഞു.

Related posts

Leave a Comment