ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം കൊലപാതകത്തിന് തുല്യം:കെ .പി.സി.സി.ന്യൂനപക്ഷ സെല്‍

വേങ്ങര: കെ.പി.സി.സി.ന്യൂനപക്ഷ സെല്‍ വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാദര്‍ സ്റ്റാര്‍ സ്വാമിയുടെ നിര്യാണത്തില്‍ കൊളപ്പുറത്ത് അനുശോചനയോഗം നടത്തി. നിയോജക മണ്ഡലം ചെയര്‍മാന്‍ മൊയ്ദീന്‍ കുട്ടി മാട്ടറ ഉദ്ഘാടനം ചെയ്തു, ഫാദര്‍ സ്റ്റാര്‍ സ്വാമിയുടെ മരണം കൊലപാതകത്തിന് തുല്യമാണന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമാണ്.അഞ്ച് പതിറ്റാണ്ടിലേറെ ആദിവാസികള്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വൈദികനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു സ്റ്റാന്‍ സ്വാമി. യു.എ.പി.എ ചുമത്തി ബി.ജെ.പി സര്‍ക്കാര്‍ ജയിലില്‍ അടച്ച ഈവന്ദ്യ വയോധികന്‍ ചെയ്ത കുറ്റം എന്താണന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും പട്ടിണി പാവങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തി എന്നതാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള കാരണം ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെടുത്തി യു.എ.പി.എ ചുമത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വാമിയെ ജയിലില്‍ അടച്ചത്. നീതിയും മനുഷ്യത്വവും നിര്‍ഭയത്വവും സംയോജിച്ച അസാധാരണ വ്യക്തിത്വത്തെയാണ് ഭരണകൂട ഭീകരതയില്‍ രാജ്യത്തിനു നഷ്ടമായതെന്നും അതും കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ വ്യക്തമായ ഭരണകൂട ഭീകരതയാണിത് കണ്ണില്‍ ചോരയില്ലാത്ത നടപടികളുടെ ഇരയാണ് സ്വാമി. ഇന്ത്യന്‍ ഭരണഘടനയെ എങ്ങനെ ഒരു സര്‍ക്കാര്‍ ചുരുട്ടി മെരുക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്റ്റാന്‍ സ്വാമിയുടെ കൊലപാതകമെന്ന് നിയോജക മണ്ഡലം ചെയര്‍മാന്‍ പറഞ്ഞു, ഹംസ തെങ്ങിലാന്‍, മുസ്തഫ പുള്ളിശ്ശേരി, ഉബൈദ് വെട്ടിയാടന്‍,അബൂബക്കര്‍ കെ.കെ,എന്നിവര്‍ സംസാരിച്ചു.ബഷീര്‍ പുള്ളിശ്ശേരി,റഷീദ് വി, അഷ്‌റഫ് കെ.ട്ടി,എന്നിവര്‍ സംബന്ധിച്ചു.

Related posts

Leave a Comment