സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു


ഷാർജ ഇൻകാസിൻ്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു.ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിക്ക് കഴിഞ്ഞ വർഷം സംപ്തംബർ 17നാണ് തുടക്കം കുറിച്ചത്.ഇതിൻ്റെ ഭാഗമായി ഷാർജ ഇൻകാസ് ഭവന നിർമ്മാണവും രക്തദാനവും ഉൾപ്പടെയുള്ള വിവിധ കാരുണ്യ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഷാർജയിൽ സംഘടിപ്പിച്ച ആഘോഷപ്പരിപാടിയുടെ സമാപന ചടങ്ങ് കേക്ക് മുറിച്ച് ആഘോഷിച്ചു. ഷാർജ ഇൻകാസ് പ്രസിഡന്റ്‌ അഡ്വ.വൈ എ റഹീമിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഇൻകാസ് യുഎഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി മുഖ്യാതിഥിയായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടന്ന ചടങ്ങിൽ ഷാർജ ഇൻകാസ് വർക്കിങ്ങ് പ്രസിഡൻ്റ് ബിജു എബ്രാഹാം, ജനറൽ സെക്രട്ടറി നാരായണൻ നായർ, അഡ്വ.സന്തോഷ് നായർ, ഡോ.രാജൻ വർഗ്ഗീസ്, നൗഷാദ്, ഷാൻ്റി തോമസ്, ഖാലിദ് തുടങ്ങിയ നേതാക്കൾ ആഘോഷ പരിപാടിയിൽ പങ്കെടുത്തു.

Related posts

Leave a Comment