Connect with us
inner ad

Agriculture

നഗരങ്ങളിലെ സുസ്ഥിര കാർഷിക സംവിധാനങ്ങൾ: കാർഷിക സർവകലാശാലയിൽ അന്താരാഷ്ട്ര സെമിനാർ

Avatar

Published

on

കേരള കാർഷിക സർവകലാശാല വെള്ളായണി കാർഷിക കോളേജ് ട്രെയിനിംഗ് സർവീസ് സ്കീം 2024 മാർച്ച് 22, 23 തീയതികളിൽ “സുസ്ഥിര നഗര കാർഷിക സംവിധാനങ്ങളും സുസ്ഥിര നഗരങ്ങളും” എന്ന വിഷയത്തിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു.. ഭക്ഷ്യ സുരക്ഷ, നഗര സുസ്ഥിര കാർഷികരീതികൾ, പരിസ്ഥിതി ആഘാതം കുറയ്ക്കൽ, വിഭവ കാര്യക്ഷമത എന്നിവ വഴി സുസ്ഥിരതയിലേക്ക് വെളിച്ചം വീശുക എന്നതാണ് ഈ സെമിനാറിൻ്റെ പ്രാഥമിക ലക്ഷ്യം. നോർവിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റൈനബിൾ ഡെവലപ്‌മെൻ്റ്, യുണൈറ്റഡ് കിങ്ഡം ഡയറക്ടർ ഡോ. നിത്യ റാവു, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻ്റ് (മാനേജ്) ഡയറക്ടർ ജനറൽ ഡോ.പി.ചന്ദ്രശേഖര, ഡിസാസ്റ്റർ റസിലിയൻ്റ് ഇൻഫ്രാസ്ട്രക്ചർ (സിഡിആർഐ) ഉപദേഷ്ടാവ് ഡോ. ഉമാമഹേശ്വരൻ രാജശേഖർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻ്റ് (മാനേജ്) ഡെപ്യൂട്ടി ഡയറക്ടർ (ജെൻഡർ സ്റ്റഡീസ്) ഡോ.വീനിത കുമാരി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ സെറ്റിൽമെൻ്റ്സ് സീനിയർ കൺസൾട്ടൻ്റ് ഡോ. ശീതൾ പാട്ടീൽ, ഐഐടി മദ്രാസ് അനുബന്ധ ഫാക്കൽറ്റി ഡോ. പരമാ റോയ്, കേരള കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ജേക്കബ് ജോൺ തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 120 ഓളം വിദ്യാർത്ഥികളും അധ്യാപകരും രണ്ട് ദിവസത്തെ അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കുകയും ‘നഗര കൃഷിയിലെ സാങ്കേതികവിദ്യയും നവീകരണവും, നഗര ജൈവവൈവിധ്യവും പരിസ്ഥിതി വ്യവസ്ഥ സേവനങ്ങളും, നഗര കൃഷിയുടെ സാമൂഹിക-സാമ്പത്തിക ആഘാതങ്ങൾ, നഗര കൃഷിയുടെ നയവും ഭരണവും’ എന്നീ വിഷയങ്ങളിലായി അവരുടെ പ്രബന്ധങ്ങളും പോസ്റ്ററുകളും അവതരിപ്പിക്കുകയും ചെയ്യും. സെമിനാറിനോടനുബന്ധിച്ച് വിവിധ മത്സരങ്ങളും കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്കായി മട്ടുപ്പാവ് കൃഷി, വീട്ടുവളപ്പിലെ കൃഷി, കൃഷി അനുബന്ധ മേഖലകൾ എന്നീ മൂന്നു വിഭാഗങ്ങളിലായി മത്സരങ്ങളുണ്ടാകും.. കൂടാതെ, സ്‌കൂൾ വിദ്യാർത്ഥികൾക്കായി നഗര കൃഷിയെക്കുറിച്ച് ക്വിസ് മത്സരവുമുണ്ടാകും..

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Agriculture

വാതംവരട്ടി ചെടിയിൽ നിന്ന് ഔഷധകഘടകങ്ങൾ: കാർഷിക സർവകലാശാലയ്ക്ക് പേറ്റൻറ്

Published

on

കേരളത്തിൽ മിക്കവാറും ജില്ലകളിൽ, ചതുപ്പുകളിലും വയലുകളിലും കാണപ്പെടുന്ന വാതംവരട്ടി (Artanema sesamoides) എന്ന ചെടിയിൽ നിന്നും ഫിനൈൽ പ്രൊപ്പനോയ്ഡ് വിഭാഗത്തിൽപ്പെടുന്നതും ഔഷധമൂല്യമുള്ളതുമായ രാസസംയുക്തങ്ങൾ വേർതിരിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് കേരള കാർഷിക സർവ്വകലാശാലയ്ക്ക് ഇൻഡ്യൻ പേറ്റന്റ് ലഭിച്ചു.
അസ്ഥി, പേശി സംബന്ധങ്ങളായ നീരുവീക്കത്തിനു നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഉപയോഗത്തിലുള്ള ഒരു ഔഷധ സസ്യമാണിത്. ഈ സസ്യത്തിൻറെ വേരുകൾ, ഇലകൾ, വിത്തുകൾ എന്നിവ വാതരോഗം ഉൾപ്പെടെയുള്ള രോഗങ്ങൾ സുഖപ്പെടുത്തുന്നതിന് ഔഷധമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, അതിന്റെ രോഗശമന സ്വഭാവത്തിന് നിദാനമായ സജീവ ഘടകങ്ങളും അതിന്റെ പ്രവർത്തന രീതിയും പഠനവിധേയമാക്കിയിട്ടുണ്ടായിരുന്നില്ല. ഈ ചെടിയുടെ വേരും ഇലയും ഔഷധ ഗുണങ്ങളുള്ള ഫിനൈൽപ്രോപ്പനോയിഡ് വിഭാഗത്തിൽപ്പെടുന്ന ജൈവരാസ സംയുക്തങ്ങളാൽ സംമ്പുഷ്ടമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ആക്റ്റിയോസൈഡ് (Acteoside), അർട്ടാമിനോസൈഡ് എ/ ട്രൈക്കോസാന്തോസൈഡ് എ (Artanemoside A/ Trichosanthoside A) എന്നീ രാസഘടകങ്ങൾ ശുദ്ധമായ സംയുക്തങ്ങളായി വേർതിരിച്ചെടുക്കുന്ന പ്രക്രിയക്കാണ് പേറ്റൻറ് ലഭിച്ചത്. ഉയർന്ന നിരോക്സീകരണ ശേഷിയും നീരുനിയന്ത്രണ ശേഷിയും അണുബാധ നിയന്ത്രണ ശേഷിയും ഉള്ളവയാണ് ഈ ജൈവ രാസ സംയുക്തങ്ങൾ. ഇതിൽ ആക്റ്റിയോസൈഡ് കരളിനെ സംരക്ഷിക്കുന്നതും, നീര് നിയന്ത്രിക്കുന്നതും, കാൻസർ കോശങ്ങളെ പ്രതിരോധിക്കുന്നതുമാണെന്നു മുൻശാസ്ത്രീയ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ആക്റ്റിയോസൈഡ് ഉൾപ്പെടെയുള്ള ഫെനൈലെത്തനോയിഡ് ഗ്ലൈക്കോസൈഡുകൾ ന്യൂറോട്രോപിന്റെ ഉൽപ്പാദനം ത്വരിതപ്പെടുത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേരള സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ, കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഓടക്കാലിയിലുള്ള സുഗന്ധ തൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലാണ് ഇത് സംബന്ധിച്ച ഗവേഷണത്തിന് നേതൃത്വം നൽകിയത്. ഡോ. ആൻസി ജോസഫ്, ഡോ. സാമുവേൽ മാത്യു, ഡോ. എ.എം ചന്ദ്രശേഖരൻ നായർ എന്നിവരാണ് ഗവേഷകർ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Agriculture

കുതിച്ചുയർന്ന് കൊക്കോവില: ഒരു വർഷത്തിനിടയിൽ 200 ശതമാനം വർധന

Published

on

അന്താരാഷ്ട്ര കാർഷികവിപണിയിൽ കൊക്കോകർഷകരാണ് ഇപ്പോൾ താരങ്ങൾ. രാജ്യാന്തര വിപണിയിൽ കൊക്കോയുടെ വില ടണ്ണിനു പതിനായിരം ഡോളർ കടന്നിരിക്കുന്നു. ഒരു വർഷം കൊണ്ടുണ്ടായത് 200 ശതമാനം വർധന! ലോകവിപണി ക്കാവശ്യമായ കൊക്കോയുടെ 70 ശതമാനവും ഉത്പാദിപ്പിച്ചിരുന്നത് ഐവറി കോസ്റ്റ്, ഘാന എന്നീ പശ്ചിമേഷ്യൻ രാജ്യങ്ങളിലാണ്. എന്നാൽ ഇവിടെയുണ്ടായ കൃഷി നാശം കയറ്റുമതിയെ തകർത്തതുമൂലമാണ് വില ഉയരുന്നത്.. ഐവറി കോസ്റ്റിൽ അടുത്ത മാസം ഇടക്കാല വിളവെടുപ്പ് ഉണ്ടാകുമെങ്കിലും അതൊന്നും ക്ഷാമത്തിന് പരിഹാരമാകില്ല. ബ്രസീൽ, ഇക്വഡോർ പോലുള്ള രാജ്യങ്ങൾ കൊക്കോ ഉത്പാദനം ക കൂട്ടാൻ ശ്രമിക്കുന്നതിൻ്റെ ഫലവും പെട്ടെന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിനാൽ കൊക്കോയുടെ ക്ഷാമം ഒരു വർഷത്തേക്കെങ്കിലും തുടർന്നേക്കുമെന്ന് കരുതപ്പെടുന്നു. ലഭ്യത കുറയുന്നതിനാൽ വില വർധിച്ചു കൊണ്ടിരിക്കുമെന്നാണ് വിദഗ്ദാഭിപ്രായം. വിളവെടുപ്പുകാലമല്ലാത്തതിനാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർക്ക് വില വർധനയുടെ പ്രയോജനം കാര്യമായി ലഭിച്ചിട്ടില്ല.

കൊക്കോയുടെ ക്ഷാമത്താൽ വിഷമിക്കുന്ന മറ്റൊരു മേഖല ചോക്കലേറ്റ് നിർമ്മാണമാണ്. 500 ഗ്രാം ചോക്കലേറ്റ് ഉണ്ടാക്കാൻ 400 കൊക്കോ കുരു വേണമെന്നാണ് കണക്ക്.ഒരു മരത്തിൽ നിന്ന് ഒരു വർഷത്തിൽ പരമാവധി 2500 കുരുവാണ് കിട്ടുക. ലോകത്ത് ഒരു വർഷം 75 ലക്ഷം ടൺ ചോക്കലേറ്റ് ആവശ്യമുണ്ടത്രേ! അമേരിക്കയിലും യൂറോപ്പിലുമൊക്കെ കൊക്കോ ബട്ടറിൻ്റെയും പൗഡറിൻ്റെയുമൊക്കെ സ്റ്റോക്ക് നന്നേ കുറഞ്ഞിരിക്കുന്നതിനാൽ ചോക്കലേറ്റ് ഉൽപന്നങ്ങൾക്ക് വിലക്കയറ്റം ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
  
Continue Reading

Agriculture

കയറ്റുമതി നിരോധനം: മഹാരാഷ്ട്രയിൽ ഉള്ളി തിരഞ്ഞെടുപ്പു വിഷയമാകുമ്പോൾ

Published

on

തിരഞ്ഞെടുപ്പു സമയത്ത് സർക്കാർ ആരെ സഹായിക്കും? ഉത്പാദകനെയോ ഉപഭോക്താവിനെയോ? ഉളളിയുടെ കാര്യത്തിൽ ഇലക്ഷൻ സമയത്ത് ആഭ്യന്തര വിപണിയിൽ ഉളളിയുടെ ആവശ്യത്തിനുള്ള ലഭ്യത ഉറപ്പു വരുത്താനും വില പിടിച്ചു നിർത്താനുമായി കേന്ദ്ര സർക്കാർ ഉള്ളിയുടെ കയറ്റുമതി നിരോധന കാലാവധി ദീർഘിപ്പിച്ചതിൽ മഹാരാഷ്ട്രയിലെ ഉള്ളികർഷകർ കടുത്ത രോഷത്തിലാണ്. ഏകദേശം ഒരു കോടിയോളം വോട്ടുകൾ തങ്ങളുടെയും കുടുംബത്തിൻ്റേതുമായി ഉണ്ടെന്നും ഏകദേശം 15 സീറ്റുകളുടെ ഫലത്തെ സ്വാധീനിക്കാൻ തങ്ങൾക്ക് കഴിയുമെന്നുമാണ് കർഷകർ ഭീഷണി മുഴക്കിയിരിക്കുന്നത്.

മഹാരാഷ്ട്ര സംസ്ഥാനത്തെ ഉള്ളി ഉത്പാദന കേന്ദ്രമാണ് നാസിക്.ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളിച്ചന്തയായ ലാസൽഗോണിലാണുള്ളത്.ഇവിടെയുള്ള കർഷകർ തങ്ങളുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെടുത്താനായി ഒരു രഥയാത്ര സംഘടിപ്പിച്ചിരിക്കുന്നു. നാസിക്, അഹമ്മദ്നഗർ, പൂനെ, സോളാപൂർ, ഛത്രപതി സാംബാജിനഗർ തുടങ്ങിയ ജില്ലകളിലായിട്ടാണ് സംസ്ഥാനത്തെ ഉള്ളികൃഷി വ്യാപിച്ചുകിടക്കുന്നത്. ഉള്ളിയുടെ കയറ്റുമതി നിരോധനം എന്ന കർഷക പ്രശ്നം പാർലമെൻ്റിൽ ഫലപ്രദമായി ഉന്നയിക്കാൻ ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ലായെന്ന ആരോപണം കർഷകർ ഉന്നയിക്കുന്നുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കയറ്റുമതി നിരോധനം മിക്ക കർഷകരെയും കടക്കെണിയുടെ വക്കത്തെത്തിച്ചിരിക്കുന്നുവെന്ന് കർഷകർ പറയുന്നു.ലോകത്തിൽ ഏറ്റവുമധികം ഉള്ളി ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.ഇതിൽ 43 ശതമാനം മഹാരാഷ്ട്രയിൽ നിന്നും 15.16 ശതമാനം മധ്യപ്രദേശിൽ നിന്നുമാണ്. കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര സർക്കാർ ഉള്ളിയുടെ കയറ്റുമതി നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടാൻ തീരുമാനിച്ചത്.കഴിഞ്ഞവർഷമാണ് നിരോധനം ഏർപ്പെടുത്തിയത്.ഉള്ളിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്ന് ഇരട്ടിയായ കഴിഞ്ഞ സെപ്റ്റംബറിലാണ് നിരോധനം തുടങ്ങിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured