റാഗിംഗ് എന്ന്‌ സംശയം; കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്ബാറ സ്വദേശി മഹേഷിനെയാണ് (20)മരിച്ച നിലയില്‍കണ്ടെത്തിയത്.

ഹോര്‍ട്ടികള്‍ച്ചര്‍ കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ഞായറാഴ്ച രാവിലെയാണ് മരിച്ചത് കണ്ടെത്തിയത്.മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 25ന് ആണ് ഇവര്‍ക്ക് നേരിട്ട് ക്ലാസുകള്‍ ആരംഭിച്ചത്. കോളേജിലെത്തിയ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ചിലര്‍ റാഗിംഗ് ചെയ്തതായി കുട്ടികള്‍ പരാതി നല്‍കിയിരുന്നു. 

Related posts

Leave a Comment